വാസ്തുപ്രകാരം വീട് പണിയുന്നതിൽ മാത്രമല്ല ആ വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ അവിടെ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഉണ്ടാവുകയുള്ളൂ. വീട്ടിലുള്ള നെഗറ്റീവ് ഊർജത്തെ പരിപൂർണ്ണമായി ഒഴിവാക്കുവാൻ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. വീട്ടിൽ പോസിറ്റീവ് ഊർജ്ജം ഉണ്ടായാൽ അവിടെ താമസിക്കുന്നവർക്കും നേട്ടവും ഉയർച്ചയും കൈവരിക്കാൻ സാധിക്കും. സ്ത്രീകൾ വീടിൻറെ ഐശ്വര്യമാണ് ഇവർ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
വീട് വൃത്തിയാക്കുന്നത് സ്ത്രീകളുടെ ജോലിയാണ് എന്നാൽ ചില സമയങ്ങളിൽ വീട് തൂത്തുവാരുന്നതും ദോഷകരമായി മാറുന്നു. സൂര്യൻ അസ്തമിച്ചതിനു ശേഷം ഒരു കാരണവശാലും വീടും പരിസരവും അടിച്ചു വൃത്തിയാക്കുവാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്ന വീടുകളിൽ ലക്ഷ്മി കടാക്ഷം ഉണ്ടാവുകയില്ല. രാത്രി വീട് വൃത്തിയാക്കുന്നതും നല്ലതല്ല അതും ദോഷകരമായ കാണുന്നു. അതിരാവിലെ വീടും പരിസരവും വൃത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണ്.
എന്നാൽ ഉച്ച സമയത്ത് വീട് വൃത്തിയാക്കുന്നതിനായി അടിച്ചുവാരുന്നതും തുടയ്ക്കുന്നതും എല്ലാം മോശമായ സാഹചര്യം വീട്ടിൽ ഉണ്ടാവുന്നതിന് കാരണമായി തീരുന്നു. സന്ധ്യാ സമയത്ത് മിക്ക ആളുകളും ചെയ്യുന്ന ഒരു തെറ്റാണ് അടിച്ചുകൂട്ടി തീ ഇടുന്നത് ഇത് വളരെ ദോഷമായ ഒരു കാര്യമാണ് .ഒരു കാരണവശാലും ഇങ്ങനെ ചെയ്യാൻ പാടുള്ളതല്ല. രാവിലെയും വൈകിട്ടും നാമങ്ങൾ ചൊല്ലുന്നത് ആ വീടിന് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുന്നതിന്.
കാരണമായിത്തീരുന്നു. വീട്ടിൽ വഴക്ക് കൂടുന്നതും ബഹളം വയ്ക്കുന്നതും ദോഷകരമായ സാഹചര്യങ്ങൾ വീട്ടിലുണ്ടാകുന്നതിനും നെഗറ്റീവ് ഊർജ്ജത്തെ ആകർഷിക്കുന്നതിനും കാരണമാകുന്നു. സന്ധ്യാ സമയത്ത് മറ്റു വീടുകളിലേക്ക് കടന്നു ചെല്ലുന്നതും ഉചിതമല്ല. അനാവശ്യമായ മറ്റു കാര്യങ്ങൾ ചർച്ച ചെയ്യുന്നതും മോശമായ വാക്കുകൾ ഉപയോഗിക്കുന്നതും വളരെ ദോഷം ചെയ്യും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.