Blood Pressure Malayalam : പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഒരു ആരോഗ്യ പ്രശ്നം ആയിരുന്നു ഉയർന്ന രക്തസമ്മർദ്ദം. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാർക്കിടയിലും മധ്യവയസ്കരിലും ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നു. ഇന്നത്തെ മാറിയ ജീവിതശൈലിയാണ് ഇതിന് കാരണമായി മാറിയത്. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുവാൻ സാധിച്ചാൽ ഈ അവസ്ഥയെ തരണം ചെയ്യാൻ എളുപ്പത്തിൽ കഴിയും. രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ ഉയർന്നതാണെങ്കിൽ അതായത്120/80 നേക്കാൾ അധികമാണെങ്കിൽ.
ഇത് ശരീരത്തിൽ ദീർഘകാല അടിസ്ഥാനത്തിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഹൃദയധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്പ് ചെയ്യേണ്ടി വരുമ്പോൾ സമ്മർദ്ദം വർദ്ധിക്കുകയും ഇത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദം കൂടുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങൾ ഇവയൊക്കെയാണ്. സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ് തലവേദന, പലകാരണങ്ങളാൽ തലവേദന.
ഉണ്ടാകുമെങ്കിലും നിരന്തരമായി ഉണ്ടാകുന്ന തലവേദന രക്തസമ്മർദ്ദവമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് അവഗണിക്കുകയാണെങ്കിൽ കൂടുതൽ വഷളാകാൻ കാരണമാകും. ഹൃദയത്തിലൂടെ രക്തം പമ്പ് ചെയ്യുന്നതിൽ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് നെഞ്ചുവേദന അനുഭവപ്പെടാം. മിക്ക ആളുകളും നേരിയ നെഞ്ചുവേദനയെ അവഗണിക്കുന്നതും തള്ളിക്കളയുന്നതും പതിവാണ്. എന്നാൽ വേദന സാധാരണയായി നെഞ്ചിൽ നിന്ന് പുറത്തേക്ക് അനുഭവപ്പെടുന്നതായി തോന്നും.
പേശികളുമായി ബന്ധപ്പെട്ടുകൊണ്ടും വേദന ഉണ്ടാകുമെങ്കിലും പ്രശ്നത്തിന്റെ മൂല കാരണം കണ്ടുപിടിക്കേണ്ടതുണ്ട്. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ഏറ്റവും പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് തലകറക്കം. ഈയൊരു അവസ്ഥയിൽ പഞ്ചസാര ചേർത്ത് കലക്കിയ വെള്ളം കുടിക്കുന്നത് ഉടനടി രക്ഷനേടാൻ സഹായകമാകും. ചില രോഗികളിൽ അമിതമായ ക്ഷീണവും ബലക്ഷയവും അനുഭവപ്പെടാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.