Skin allergy symptoms home remedies

ചർമ്മത്തിൽ കാണപ്പെടുന്ന ഈ ലക്ഷണങ്ങൾ ചില അവയവങ്ങളുടെ തകരാറാണ്, ഇതിനെക്കുറിച്ച് അറിയാം…| Skin allergy symptoms home remedies

Skin allergy symptoms home remedies : ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് അലർജി. ശരീരത്തിൻറെ പ്രതിരോധ പ്രവർത്തനത്തിന് സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങൾ ആണ് അലർജിക്ക് കാരണമായി മാറുന്നത്. ഭൂരിഭാഗം ആളുകളിലും ചില പദാർത്ഥങ്ങളെ അക്രമകാരികളായി കണ്ട് ശരീരം അവയ്ക്കെതിരെ അമിതമായി പ്രതികരിക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിരവധിയുണ്ട്. നിർത്താതെയുള്ള തുമ്മൽ, മൂക്കൊലിപ്പ്, ചുമ, തൊലിപ്പുറത്ത് ദീർഘകാലം.

നിൽക്കുന്ന ചൊറിച്ചിൽ, ചുമ, വലിവ് തുടങ്ങിയവയെല്ലാമാണ് ഇത് മൂലം കാണപ്പെടുന്ന ലക്ഷണങ്ങൾ. അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ പൊതുവായി അലർജനുകൾ എന്നു പറയുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ വിവിധതരത്തിലുള്ള അലർജികൾ ഉണ്ട്. അന്തരീക്ഷത്തിലെ പൊടി, പാറ്റ, പൂപ്പൽ, ചില ചെടികൾ, ചില മൃഗങ്ങളുടെ രോമങ്ങൾ തുടങ്ങിയവ മൂലം അലർജി ഉണ്ടാവാം. തൊലിപ്പുറമേ കാണുന്ന അലർജി സ്കിൻ അലർജിയാണ് ഇത് വിവിധതരത്തിൽ ഉണ്ട്.അതിൽ ആദ്യത്തേത് എക്സിമ, കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.

മുഖം, കൈകാലുകൾ എന്നിവിടങ്ങളിലെ തൊലി വരളുകയും ചൊറിഞ്ഞു പൊട്ടുകയും ചെയ്യുന്നു. അലർജനങ്ങളുമായി നേരിട്ടുള്ള സ്പർശനമോ സാമീപ്യമോ മൂലം ഉണ്ടാകുന്നതിന് കോൺടാക്ട് ഡെർമടൈറ്റീസ് പറയുന്നു. തൊലിയുടെ മുകളിലായി ചൊറിച്ചിലോടുകൂടി പൊങ്ങിയ പാടുകളായി കാണപ്പെടുന്നവയെ അർട്ടിക്കേരിയ എന്ന് പറയപ്പെടുന്നു. ചില ഭക്ഷണപദാർത്ഥങ്ങൾ മൂലവും അലർജി ഉണ്ടാവാം പ്രധാനമായും പാൽ, മുട്ട, ചെമ്മീൻ, ഞണ്ട്, കടല, ഗോതമ്പ് എന്നിവയാണ് സാധാരണയായി അലർജി ഉണ്ടാക്കുന്ന ഭക്ഷണ വസ്തുക്കൾ.

ശരീരത്തിൻറെ അകത്തുള്ള ചില ആരോഗ്യപ്രശ്നങ്ങളും ത്വക്കിലൂടെ പ്രതിഫലിക്കുന്നു. അവയവങ്ങളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന തകരാറുകളും രോഗാവസ്ഥകളും ചർമ്മത്തിൽ കരിവാളിപ്പും കറുത്ത പാടുകളും ചൊറിച്ചിലുകളും ഉണ്ടാകുന്നത് കാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ ചർമ്മത്തിനു മുകളിലായി ക്രീമുകളോ ലോഷനുകളോ പുരട്ടുന്നത് കൊണ്ട് കാര്യമുണ്ടാവുകയില്ല. ഇതിനുള്ള യഥാർത്ഥ കാരണം കണ്ടുപിടിച്ച് അതനുസരിച്ച് ചികിത്സ നടത്തുക. ഉദരസംബന്ധമായ രോഗങ്ങളും ചർമ്മത്തിലൂടെ പ്രതിഫലിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണൂ.