കുട്ടികളിൽ കാണപ്പെടുന്ന ഈ ലക്ഷണങ്ങൾ മൂത്രാശയ സംബന്ധ രോഗങ്ങളുടേതാവാം, സൂക്ഷിക്കുക….| How to identify urinary tract diseases

How to identify urinary tract diseases : അസാധാരണവും പ്രധാനപ്പെട്ടതുവുമായ നിരവധി തകരാറുകൾ മൂത്രാശയത്തിന്റെ സാധാരണ ശരീരഘടനയേയും പ്രവർത്തനത്തെയും ബാധിക്കുന്നു. കുട്ടികളിലും മുതിർന്നവരിലും നിരവധി മൂത്രശയ സംബന്ധ രോഗങ്ങൾ കണ്ടുവരുന്നു. വളരെ ചെറിയ കുട്ടികളിൽ ആണെങ്കിൽ അത് കണ്ടുപിടിക്കാനും തിരിച്ചറിയുവാനുമുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്. മൂത്രാശയ സംബന്ധ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബാക്ടീരിയൽ അണുബാധ മൂത്രാശയെ അണുബാധ. മലത്തിൽ നിന്നുള്ള ബാക്ടീരിയ അല്ലെങ്കിൽ മൂത്രനാളത്തിന് ചുറ്റും നിന്നുള്ള ബാക്ടീരിയകൾ.

മൂത്രനാളിയിൽ പ്രവേശിക്കുമ്പോഴാണ് ഈ അണുബാധ ഉണ്ടാകുന്നത്. ഇത് മൂത്രനാളിയിലും മൂത്ര സഞ്ചിയിലും അണുബാധ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ചില സന്ദർഭങ്ങളിൽ അണുബാധ വൃക്കകളെ വരെ ബാധിച്ചേക്കാം. അസുഖം കണ്ടെത്താൻ വൈകുകയോ ചികിത്സ തേടാൻ വൈകുകയോ ചെയ്യുമ്പോഴാണ് അത് വൃക്കകളെ ബാധിക്കുന്നതിനുള്ള സാധ്യതകൾ കൂടുതൽ ആകുന്നത്. മൂത്രാശയ അണുബാധ ഉള്ള ശിശുക്കളിലും ആവർത്തിച്ച് അണുബാധയുണ്ടാകുന്ന കുട്ടികളിലും വൃക്കയുടെ ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടതുണ്ട്.

മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകളിലൂടെ മൂത്രാശയ അണുബാധ കണ്ടുപിടിക്കാവുന്നതാണ്. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന നീറ്റൽ, ആവർത്തിച്ചു മൂത്രമൊഴിക്കുന്നത്, നടുവേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഇതിൻറെതാവാം. എന്നാൽ കുട്ടികളിലും ശിശുക്കളിലും എല്ലാം ലക്ഷണങ്ങൾ ഇങ്ങനെ ആവണമെന്നില്ല. ശരീരഭാരം കൂട്ടാതിരിക്കാൻ, ശിശുക്കളിൽ ഇത് ഒരു സാധാരണ ലക്ഷണമാണ് എന്നാൽ അത്.

ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ കുട്ടിയിൽ വിശപ്പില്ലായ്മയും ശരീരഭാരം കുറയുകയും ചെയ്യുകയാണെങ്കിൽ അതിനുള്ള കാരണം കണ്ടെത്തേണ്ടതുണ്ട്. 48 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ശക്തമായ പനിയും വിറയിലും ഈ രോഗത്തിൻറെ ലക്ഷണമായി കണക്കാക്കാം. കുട്ടികളിലെ മൂത്രശയ സംബന്ധ രോഗങ്ങൾ എങ്ങനെ തിരിച്ചറിയണമെന്നും അതിൻറെ ചികിത്സാരീതികളെക്കുറിച്ചും മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.

Scroll to Top