നിങ്ങളുടെ വീട്ടിൽ ക്ലോക്ക് വെച്ചിരിക്കുന്നത് ഈ ദിക്കിൽ ആണോ? എന്നാൽ ദുരിതമൊഴിയില്ല…

വാസ്തുശാസ്ത്രപ്രകാരം ഒരു വീട്ടിൽ ക്ലോക്കിന്റെ സ്ഥാനം ശരിയായി തന്നെ പ്രതിപാദിക്കുന്നു. പലരും ഘടികാരത്തിന്റെ സ്ഥാനം തെറ്റായി വയ്ക്കുകയും അതുമൂലം നിരവധി പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ക്ലോക്ക് അഥവാ ഘടികാരം. സമയം കൃത്യമായി ഉപയോഗിക്കുവാൻ കഴിയാത്ത ഒരാൾക്ക് ഒരിക്കലും ജീവിതവിജയം നേടുവാൻ സാധിക്കുകയില്ല.

അതുകൊണ്ടുതന്നെ ക്ലോക്ക് വളരെ പവിത്രമായി സൂക്ഷിക്കേണ്ട ഒന്നാണ്. പൊടി പിടിച്ചു മാറാല പിടിച്ചു കിടക്കുന്ന ക്ലോക്ക് ആ വീടിൻറെ നാശത്തെ സൂചിപ്പിക്കുന്നു. ഒരു കാരണവശാലും കേടായത് പൊട്ടിയ ചില്ലുകൾ ഉള്ള ക്ലോക്ക് വീട്ടിൽ ഉപയോഗിക്കാൻ പാടില്ല. പ്രവർത്തനരഹിതമായ ക്ലോക്ക് ഒരു കാരണവശാലും വീട്ടിൽ വയ്ക്കാൻ പാടില്ല അത് വളരെ വലിയ ദോഷം ഉണ്ടാക്കും. പ്രധാന വാതിലിന് അഭിമുഖമായി ഒരിക്കലും ക്ലോക്ക് വരാൻ പാടില്ല.

അങ്ങനെയുള്ള വീടുകളിൽ ഒരിക്കലും മനസ്സമാധാനം ഉണ്ടാവുകയില്ല ആ വീട്ടിൽ താമസിക്കുന്നവരുടെ മാനസിക സമ്മർദ്ദം വർദ്ധിക്കുന്നു. എന്നാൽ വീടിൻറെ ചില സ്ഥാനങ്ങളിൽ ക്ലോക്ക് വച്ചാൽ അത് ഏറെ ഗുണം ചെയ്യുന്നു. കിഴക്ക് ഭിത്തിയിൽ പടിഞ്ഞാറു ദർശനമായി ക്ലോക്ക് വയ്ക്കുന്നത് ആ വീട്ടിൽ സമൃദ്ധിയും സമ്പത്തും വന്നുചേരുന്നതിന് കാരണമാകും. വടക്ക് ഭിത്തിയിൽ തെക്ക് ദർശനമായി ക്ലോക്ക് വയ്ക്കുന്നതും ഏറെ നല്ലതാണ്.

വടക്ക് കിഴക്ക് ദിക്കുകൾ കുബേര ദിക്കുകളായി അറിയപ്പെടുന്നവയാണ് അതുകൊണ്ടുതന്നെ ഈ സ്ഥാനത്ത് ക്ലോക്ക് വന്നാൽ വീട്ടിൽ സമ്പത്ത് കൂടും. വ്യാപാര സ്ഥാപനങ്ങളിൽ ആണെങ്കിലും ഇത്തരത്തിൽ ക്ലോക്ക് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ വലിയ ദോഷങ്ങൾ ഒഴിവാക്കാം. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.

https://youtu.be/MJeHd6xHW4E

×