സൗന്ദര്യമുള്ള മുടി ലഭിക്കാനായി ദിവസവും ഇത് ചെയ്താൽ മതി…| A home remedy for black hair

A home remedy for black hair : തിളക്കം ഉള്ളതും നീളമുള്ളതുമായ മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല.മുടിയുടെ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. സ്ത്രീകളെ പോലെ തന്നെ ഇന്ന് പുരുഷന്മാരും മുടിയുടെ സംരക്ഷണത്തിന് മുന്നിലാണ്. നീണ്ട മുടി ലഭിക്കുന്നതിന് ഏറ്റവും ആദ്യം വേണ്ടത് ക്ഷമ ആണ്.മുടി വളർച്ച വളരെ സാവധാനത്തിൽ നടക്കുന്ന ഒരു പ്രക്രിയയാണ്. എന്നാൽ വേഗത്തിൽ മുടി വളരുന്നതിനായി വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള.

പല ഉൽപ്പന്നങ്ങളും വാങ്ങിച്ച് ഉപയോഗിക്കാറുള്ളവരാണ് പലരും.ഇത് മൂലം മുടിയുടെ ആരോഗ്യം നഷ്ടമാകുന്നു. സ്വാഭാവികമായി മുടി വളരുന്നതിന് പ്രകൃതിദത്തമായ രീതികളാണ് ഏറ്റവും ഉത്തമം. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണം ചെയ്യും. ഇതിനായി നമ്മൾ ഉപയോഗിക്കാൻ പോകുന്നത് ചെമ്പരത്തിയാണ്. മുടിയുടെ വളർച്ചയിൽ ചെമ്പരത്തിയുടെ പങ്ക് ആരും പറയാതെ തന്നെ നമുക്ക് അറിയാം.

താളി ഉണ്ടാക്കാനും എണ്ണ കാച്ചാനും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പൂക്കളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. കുറച്ച് ചെമ്പരത്തിയുടെ ഇല പൂക്കൾ മൊട്ട് എന്നിവ എടുക്കുക, നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് കുറച്ച് തൈര് ഒഴിച്ച് കൊടുക്കുക.

വീട്ടിൽ നമ്മൾ തന്നെ ഉണ്ടാക്കുന്ന തൈരാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇവ രണ്ടും നന്നായി അരച്ചെടുക്കുക. അരച്ചതിനു ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിക്കുക. അരിച്ചു കിട്ടുന്ന ആ താളി തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. കുറച്ചുസമയം കഴിഞ്ഞ് ഇത് കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് മുടിവളർച്ചയ്ക്കും മുടി കറുപ്പിക്കുന്നതിനും നല്ലതാണ്. മുടി പൊട്ടൽ താരൻ എന്നീ പ്രശ്നങ്ങളും ഇതുമൂലം മാറിക്കിട്ടും. ഇത് ഉണ്ടാക്കുന്ന രീതി അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

×