ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വായ്പുണ്ണ് നിസ്സാരമല്ല, ഈ രോഗത്തിൻറെ തുടക്കമാവാം…

ഏതു പ്രായക്കാരെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു സാധാരണ പ്രശ്നമാണ് വായ്പുണ്ണ്. ഇത് പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാർക്കിടയിലും മുതിർന്നവരിലും കാണുന്നു.ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടും വേദനയും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചില സന്ദർഭങ്ങളിൽ സംസാരിക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. വായ്പ്പുണ്ണ് വരുന്നതിനുള്ള കാരണങ്ങൾ പലതാണ്. പ്രധാനമായും ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ അഭാവത്താൽ ഉണ്ടാവാം. മറ്റൊരു കാരണമാണ് വായിന്റെ തൊലി പല്ലിൻറെ.

അറ്റം കൊണ്ടു കടിക്കുമ്പോൾ മുറിഞ്ഞ ശേഷം മുറിവ് ഉണ്ടാകുന്നത് ഇതും വായ്പുണ്ണിന് കാരണമാവും. മാനസിക സമ്മർദ്ദം നേരിടുന്ന സമയത്തും സ്ത്രീകളിൽ ആർത്തവ സമയത്തും ഇത് സാധാരണയായി കണ്ടുവരുന്നു. അമിതമായി ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവർ ഈ രോഗത്തിൻറെ അടിമകളാവും. പാൻ മസാല സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് വായ്പുണ്ണ് മാറാനുള്ള സാധ്യത കുറവാകും.

ചില ഭക്ഷണങ്ങളുടെ ഉപയോഗവും വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് കാരണമായി തീരുന്നു. പ്രധാനമായും വെണ്ണ, ചില തരം ധാന്യങ്ങൾ തുടങ്ങിയവയെല്ലാം ഇതിൻറെ കാരണങ്ങളിൽ പെടാം. ഉദരസംബന്ധമായ രോഗങ്ങൾ ഉള്ളവരിലും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം. ചില മരുന്നുകളുടെ അമിതമായ ഉപയോഗവും ഇതിന് കാരണമാകുന്നു. ചില ആൻറിബയോട്ടിക്കുകൾ, വേദനസംഹാരികൾ, ക്യാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ തുടങ്ങിയവ.

എന്നാൽ പലരും വളരെ നിസ്സാരമായി തള്ളിക്കളയുമ്പോൾ വായ്പുണ്ണ് ഏറ്റവും സങ്കീർണമായ ഒരു രോഗത്തിൻറെ ലക്ഷണവും കൂടിയാണ്. വായ്പുണ്ണിന്റെ ഏറ്റവും സങ്കീർണമായ ഒരു രോഗാവസ്ഥയാണ് വായിൽ ഉണ്ടാകുന്ന ക്യാൻസർ. മാസങ്ങളോളം ഉണങ്ങാതെ നിൽക്കുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യുന്ന വായ്പുണ്ണ് വായിലെ ക്യാൻസറിന്റെ ലക്ഷണം ആയി കണക്കാക്കാം. കൃത്യസമയത്ത് രോഗം നിർണയം ചെയ്യാൻ സാധിച്ചാൽ ചികിത്സ എളുപ്പമാക്കാം. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.

×