വായിൽ അനുഭവപ്പെടുന്ന ലോഹ രുചി ചില മാരകരോഗങ്ങളെ സൂചിപ്പിക്കുന്നു, ഉറപ്പായും ഇത് അറിയുക…

ഒരു പദാർത്ഥങ്ങൾക്കും ഓരോ രുചി നമുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ വായിൽ ലോഹ രുചി അനുഭവപ്പെടുന്നവരും ഉണ്ട്. വൃക്ക, കരൾ രോഗങ്ങൾ, പ്രമേഹം, അർബുദം എന്നിങ്ങനെ പല രോഗങ്ങളുടെയും പ്രധാന ലക്ഷണം ഇതാവാം. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് ഇതിനോടൊപ്പം തന്നെ മറ്റു ലക്ഷണങ്ങളും അനുഭവപ്പെടും. ലോഹ രുചി മാത്രമാണ് നിങ്ങളുടെ പ്രശ്നം എങ്കിൽ ചില മരുന്നുകൾ അല്ലെങ്കിൽ മറ്റു പല ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ഇത് ഉണ്ടാവാം.

പതിവായി പല്ലു തേക്കുകയും വായ വൃത്തിയാക്കുകയും ചെയ്യുന്നില്ലെങ്കിൽ മോണ രോഗങ്ങളും പല്ലിന് അണുബാധയും ഉണ്ടാവുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചാൽ അണുബാധ ഇല്ലാതാകുന്നതോടെ ലോഹ രുചിയും ഇല്ലാതാകും. മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ, ചില ഹൃദ്രോഗ മരുന്നുകൾ, സന്ധിവാതത്തിനുള്ള മരുന്നുകൾ ഇവയെല്ലാം ലോഹ രുചി ഉണ്ടാകാൻ കാരണമാകുന്നു. ശരീരം ഈ മരുന്നുകൾ ആഗിരണം ചെയ്യുമ്പോൾ ഉമിനീരിൽ ഈ രുചി എത്തും.

വിഷാദ രോഗത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകളും ഇതിന് കാരണമാകുന്നു. ചില വിറ്റാമിൻ മരുന്നുകൾ, പനിക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ തുടങ്ങിയവയെല്ലാം ഇതിൻറെ കാരണങ്ങൾ തന്നെ. ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധ, ജലദോഷം, സൈനസൈറ്റിസ് എന്നിവയും നാവിന്റെ രുചി മാറുന്നതിന് കാരണമാകാം. അണുബാധ മാറുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം ആകും.

അർബുദ ചികിത്സയ്ക്കായി ചെയ്യുന്ന കീമോതെറാപ്പിയും റേഡിയേഷനും വായിൽ ലോഹ രുചി അനുഭവപ്പെടുത്താറുണ്ട്. ഗർഭാവസ്ഥയുടെ ആദ്യകാലങ്ങളിൽ ചില സ്ത്രീകൾക്ക് ഈ അനുഭവം ഉണ്ടാവുന്നു. മറവിരോഗം, ബുദ്ധിഭ്രമം എന്നീ പ്രശ്നമുള്ളവർക്കും രുചി വ്യത്യാസം അനുഭവപ്പെടുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് മുഴുവനായും കാണുക.

×