സന്ധ്യയ്ക്ക് വീടുകളിൽ സ്ത്രീകൾ ചെയ്യുന്ന ഈ തെറ്റുകൾ ആണ് കഷ്ടപ്പാടും ദുരിതവും ഒഴിയാത്തതിന് കാരണം….

ഹൈന്ദവ വിശ്വാസ പ്രകാരം സന്ധ്യാസമയം എന്നത് സകല ദേവിദേവന്മാരുടെയും സംഗമ സമയമാണ്. അതുകൊണ്ടുതന്നെയാണ് സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് സകല ദേവി ദേവന്മാരെയും മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കുന്നത്. ഐശ്വര്യ ത്തിൻറെയും സമ്പന്നതയുടെയും സമൃദ്ധിയുടെയും ദേവിയായ മഹാലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്ന സമയം കൂടിയാണിത്. സന്ധ്യാസമയം ഏറ്റവും ഭക്തിപരമായി കൊണ്ടുപോകേണ്ടതുണ്ട്.

സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ചു കഴിഞ്ഞാൽ നമ്മുടെ വീടുകളിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങൾ വീട്ടിൽ ചെയ്തു കഴിഞ്ഞാൽ വലിയ ദോഷമാണ് വന്നു ചേരുക. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം സന്ധ്യാനേരത്തോ അത് കഴിഞ്ഞുള്ള സമയത്തോ ഒരിക്കലും തുളസിയില പറിക്കാൻ പാടുള്ളതല്ല. വിളക്കിൽ വയ്ക്കുന്നതിന് തുളസി ഇലകൾ എടുക്കണം എന്നുണ്ടെങ്കിൽ സന്ധ്യയ്ക്ക് മുൻപായി അത് പറിക്കുക. ഏതൊരു വീടാണെങ്കിലും.

സന്ധ്യാസമയത്ത് പൈപ്പിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റു വീഴുവാൻ പാടുള്ളതല്ല. അത്തരത്തിൽ ജലശബ്ദം ഉണ്ടാകുന്ന വീടുകളിൽ ഒരിക്കലും ധനം നിൽക്കുകയില്ല. സന്ധ്യയ്ക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥന കഴിഞ്ഞാൽ യാതൊരു കാരണവശാലും ചില വസ്തുക്കൾ പുറത്തുകൊടുക്കാൻ പാടില്ല. ഈ വസ്തുക്കൾ കൈമാറ്റം ചെയ്താൽ നമ്മുടെ വീട്ടിൽ നിന്ന് ഐശ്വര്യം പടിയിറങ്ങി പോകും എന്നതാണ് വിശ്വാസം.

മഞ്ഞൾ, ഉപ്പ്, പാൽ, പാലുൽപന്നങ്ങൾ, കടുക് തുടങ്ങിയ പദാർത്ഥങ്ങൾ ഒരിക്കലും സന്ധ്യ കഴിഞ്ഞാൽ കൈമാറ്റം ചെയ്യരുത് അങ്ങനെ ചെയ്താൽ നമ്മുടെ ഐശ്വര്യത്തെ കളഞ്ഞ് മറ്റുള്ളവരുടെ ദാരിദ്ര്യം വാങ്ങിക്കുന്നതിന് തുല്യമാണ്. ഇരുമ്പിന്റെ വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതും നല്ലതല്ല. സന്ധ്യക്ക് കുളിക്കുന്നത് വീടിന് ദോഷം ചെയ്യും അത് ദാരിദ്ര്യം വന്നു നിറയുന്നതിന്റെ പ്രധാന കാരണമാണ്. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.

https://youtu.be/2TruQODihHU

×