അലർജി ഉള്ളവർ ഉറപ്പായും ഇത് അറിഞ്ഞിരിക്കണം, പൂർണ്ണമായും മാറ്റാൻ ഇങ്ങനെ ചെയ്താൽ മതി…

ലോകമെമ്പാടുമുള്ള ജനതയിൽ 20 മുതൽ 30% ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അലർജി. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഈ അസുഖം ഉണ്ടാകുന്നത്. തുമ്മൽ, കഫക്കെട്ട്, ചൊറിച്ചിൽ എന്നിങ്ങനെ പല ലക്ഷണങ്ങളും കാണപ്പെടാം. അലർജി പലതരത്തിലുണ്ട് ചിലർക്ക് മരുന്നുകൾ കഴിക്കുമ്പോൾ ചിലർക്ക് ഭക്ഷണങ്ങൾ എന്നിങ്ങനെ ഓരോരുത്തരിലും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു. ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം അമിതമായി പ്രതികരിക്കുമ്പോഴാണ് അലർജി.

ഉണ്ടാകുന്നത്. എന്നാൽ ഇത് ഉണ്ടാവുമ്പോൾ കുഴപ്പക്കാർ അല്ലാത്ത പ്രോട്ടീനുകൾക്കെതിരെയും ശരീരം പ്രതികരിക്കുന്നു. അലർജി ഉണ്ടാക്കുന്ന പ്രോട്ടീനുകളിൽ അലർജനുകൾ എന്നു പറയുന്നു. അലർജിനുകളുടെ വ്യത്യാസത്തിനനുസരിച്ച് അലർജിയുടെ പ്രതിപ്രവർത്തനങ്ങളും വ്യത്യാസപ്പെടും. പൊടി, പുക, മൃഗങ്ങളുടെ രോമം, വിവിധ പൂമ്പൊടികൾ തുടങ്ങിയവയെല്ലാം മൂക്കിലും ശ്വാസകോശത്തിലും കടന്ന് തുമ്മൽ ചുമ ശ്വാസതടസം എന്നിവ ഉണ്ടാക്കുന്നു. അലർജി മൂലം സാധാരണഗതിയിൽ ചർമ്മത്തിൽ ചൊറിച്ചിലും തടുപ്പും ഉണ്ടാകുന്നു.

അപൂർവ്വം ചില ആളുകളിൽ ഇതുമൂലം രക്തസമ്മർദ്ദം കുറയുകയും ബോധക്ഷയത്തിനും മരണത്തിനും കാരണമാവുകയും ചെയ്യുന്നു. അലർജി പരിശോധിച്ചു കണ്ടെത്താൻ എലിസ ടെസ്റ്റ് പോലുള്ള രക്ത പരിശോധനകൾ ലഭ്യമാണ്. ടെസ്റ്റ് ചെയ്ത് അലർജി ഉണ്ടെന്ന് കണ്ടെത്തിയാൽ അലർജിനുകളുമായുള്ള സമ്പർഗം ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. ചില ആളുകളിൽ കടന്നൽ, തേനീച്ച, ഉറുമ്പുകൾ, തേൾ എന്നിവ കടുത്ത അലർജി ഉണ്ടാക്കാറുണ്ട്.

പെട്ടെന്നുണ്ടാകുന്ന ബോധക്ഷയം രക്തസമ്മർദ്ദം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ ഇവരിൽ കാണുന്നു. ഇന്ന് കുട്ടികളിൽ കൂടുതലായും അലർജി കണ്ടു വരുന്നതിന്റെ ഒരു കാരണം അവരെ പുറത്തു കളിക്കാൻ വിടാതെ വീടിനുള്ളിൽ മാത്രം ഒതുക്കി വളർത്തുന്നതാണ്. ഇവരിൽ രോഗസാധ്യത ഏറെ കാണുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.

Scroll to Top