കറ്റാർവാഴ ഉപയോഗിച്ച് വീട്ടിൽ തന്നെ ഒരു അടിപൊളി പ്രോബയോട്ടിക് തയ്യാറാക്കാം…| Aloe vera probiotic homemade

Aloe vera probiotic homemade : ഇന്നത്തെ കാലഘട്ടത്തിൽ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിലുള്ള പ്രതിരോധത്തിന്റെ പോരാളികളാണ് കുടലിലെ ബാക്ടീരിയകൾ. കുടലിലെ സൂക്ഷ്മാണുക്കളുടെ വൈവിധ്യം രോഗപ്രതിരോധത്തിന് അടിത്തറ നൽകുന്നതാണെന്ന് പഠനങ്ങൾ പറയുന്നു. ഈ സൂക്ഷ്മാണുക്കളെ വളർത്തിയെടുക്കുന്നതിൽ വളരെ വലിയ പങ്കുണ്ട്. ദീർഘ നാളത്തേക്ക് എടുക്കുന്ന ആന്റിബയോട്ടിക് മരുന്നുകൾ ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ ആവാസ വ്യവസ്ഥയെ താരമായി ബാധിക്കാറുണ്ട്.

വൻകുടലിൽ ഈ സൂക്ഷ്മാണുക്കൾ തീർത്ത പ്രതിരോധനിര ആന്റിബയോട്ടിക്ക് പ്രവർത്തന ഫലമായി തകരാറിലാകാം. ഈ അവസ്ഥയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുവാനും സൂക്ഷ്മാണുക്കളുടെ വൈവിധ്യം ഉറപ്പുവരുത്തുവാനും സഹായിക്കുന്ന ഒന്നാണ് പ്രോബയോട്ടിക്കുകളും പ്രീബയോട്ടിക്കുകളും. ഭക്ഷ്യ നാരുകൾ അടങ്ങിയ ആഹാരമാണ് പ്രീബയോട്ടിക്കുകൾ. ആരോഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയതാണ് പ്രോ ബയോട്ടിക് ഭക്ഷണങ്ങൾ.

ആഹാരത്തിലെ ഘടകമായ പ്രോബയോട്ടുകളിലൂടെ നേരിട്ട് ഈ സൂക്ഷ്മാണുക്കൾ ശരീരത്തിലേക്ക് എത്തുന്നു. ഉദര ആരോഗ്യം പരിപാലിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പല രോഗങ്ങളും തടയുന്നതിനും പ്രോബയോട്ടിക്കുകൾ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. വീട്ടിൽ ലഭ്യമാകുന്ന പ്രൊ ബയോട്ടികൾ ഏതെല്ലാം ആണെന്ന് നോക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പഴങ്കഞ്ഞി, എച്ച് പൈലോറിയെ നശിപ്പിക്കാനായി.

വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു പ്രോ ബയോട്ടിക് ഉണ്ട്. കറ്റാർവാഴ ഉപയോഗിച്ചാണ് അത് തയ്യാറാക്കുന്നത്. ഫ്രഷ് ആയ കറ്റാർവാഴ എടുത്ത് അതിലെ തൊലിയെല്ലാം ചെത്തിക്കളഞ്ഞ് ജെല്ല് മാത്രം എടുക്കുക. എത്ര കറ്റാർവാഴ എടുക്കുന്ന അത്ര അളവിൽ തന്നെ വെല്ലവും എടുക്കുക. ഇത് ഒരു ലയർ ആയി ജാറിൽ തന്നെ സൂക്ഷിക്കുക. അതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ ആപ്പിൾ സിഡാർ വിനീഗർ കൂടി ഒഴിച്ചുകൊടുക്കണം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.

×