Alzheimer’s disease symptoms : ഏറ്റവും കൂടുതലായി പ്രായമായവരിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് അൽഷിമേഴ്സ്. വളരെ സാവധാനമാണ് ഈ രോഗമുണ്ടാകുന്നത് അതുകൊണ്ട് തന്നെ ഇത് പലപ്പോഴും തിരിച്ചറിയാൻ സാധിക്കാറില്ല. മാനസികവും സാമൂഹികവും അതുപോലെ പെരുമാറ്റത്തിലും കാലക്രമേണ ഒരു മനുഷ്യൻ മാറ്റം കാണിക്കുകയും സ്വതന്ത്രമായി ജീവിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു രോഗാവസ്ഥ കൂടിയാണിത്. ന്യൂറോളജി ഡിസോർഡേഴ്സ് ഫലമായാണ് ഈ രോഗം ഉണ്ടാകുന്നത്. മസ്തിഷ്കം ചുരുങ്ങുകയും മസ്തിഷ്കകോശങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു.
അൽഷിമേഴ്സിന്‍റെ രോഗലക്ഷണങ്ങൾ കാലക്രമേണ വഷളാകുന്നു. ഈ രോഗം അതിൻറെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ 10 വർഷം വരെ എടുത്തേക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. തലച്ചോറിൽ ചില അസാധാരണ പ്രോട്ടീൻ അടിഞ്ഞു കൂടുന്നത് അൽഷിമേഴ്സ് രോഗത്തിലേക്ക് നയിക്കുന്നു. അടിഞ്ഞുകൂടുന്ന അമിലോയിഡ് പ്രോട്ടീനുകളും ടൗ പ്രോട്ടീനുകളും കോശങ്ങളെ ഇല്ലാതാക്കുന്നു. മനുഷ്യ മസ്തിഷ്കത്തിൽ ഏകദേശം 100 ബില്യൺ നാഡീ കോശങ്ങളും മറ്റു കോശ തരങ്ങളും ഉണ്ട്. പഠിക്കുക, ഓർമ്മിക്കുക, ആസൂത്രണം ചെയ്യുക, ചിന്തിക്കുക.
തുടങ്ങിയ നിരവധി ജോലികൾ നിർവഹിക്കുന്നത് നാഡീ കോശങ്ങളാണ്. എന്നാൽ ഈ നാഡീ കോശങ്ങൾ സാവധാനത്തിൽ ഇല്ലാതാകുമ്പോൾ അൽഷിമേഴ്സിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഇത് തലച്ചോറിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഈ രോഗത്തിൻറെ ലക്ഷണങ്ങൾ ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
കടുത്ത ആശയ കുഴപ്പവും ഓർമ്മക്കുറവും, പുതിയ കഴിവുകൾ പഠിക്കാൻ സാധിക്കാതെ വരുക, ഭാഷാ ബുദ്ധിമുട്ടുകൾ, കളിയും കുടുംബാംഗങ്ങളെയും തിരിച്ചറിയാൻ കഴിയാതെ വരുന്നത്, മോശം വാക്കുകൾ ഉപയോഗിക്കുക, പെട്ടെന്നുള്ള ദേഷ്യം, അസ്വസ്ഥത, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഉള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനായി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.