അമിതമായ ക്ഷീണവും തളർച്ചയും ഉണ്ടെങ്കിൽ ഉടൻതന്നെ ഇത് പരിശോധിക്കൂ, വിളർച്ച ഒരു നിസ്സാര രോഗമല്ല…| Anemia symptoms in children

Anemia symptoms in children : സ്ത്രീകളിലും കുട്ടികളിലും സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് വിളർച്ച അഥവാ അനീമിയ. ഈ രോഗാവസ്ഥയെ കുറിച്ച് കേൾക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും. ശരീരത്തിൽ ഇരുമ്പിന്റെ കുറവാണ് ഇതിന് കാരണമാകുന്നത്. ഇരുമ്പിന്റെ അഭാവം മൂലം ഉണ്ടാകുന്ന ഈ രോഗാവസ്ഥയെ മറികടക്കാൻ തികച്ചും ആരോഗ്യകരവും സജീവമായ ജീവിതശൈലി പുനരാരംഭിക്കേണ്ടതുണ്ട്. വിളർച്ച പരിഹരിക്കാൻ ആയി ധാരാളം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

ശരീരത്തിലെ ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെ അളവിൽ ഉണ്ടാകുന്ന കുറവാണ് ഇരുമ്പിന്റെ കുറവുള്ള അനീമിയ. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിച്ചു കൊടുക്കുന്നത് ആർ ബി സി ആണ്. എന്നാൽ ഇതിൽ ഉണ്ടാകുന്ന കുറവ് ഓക്സിജൻ എത്തിക്കാനുള്ള ആർബിസിയുടെ ശേഷിയെ ഇല്ലാതെയാക്കുന്നു. ഇത് സംഭവിക്കുന്നത് ഹീമോഗ്ലോബിൻ ഉൽപാദനം കുറയുന്നത് കൊണ്ടാണ്. വിളർച്ച ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാണ്. വിറ്റാമിൻ സി ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതും ഇതിനൊരു കാരണമായി തീരുന്നു.

ഗർഭകാലത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന ഇരുമ്പിന്റെ കുറവ് വളരുന്ന കുഞ്ഞിനും ഉണ്ടായേക്കാം. അയൺ ഇൻഹിബിറ്ററുകൾ എന്നറിയപ്പെടുന്ന ചില ഭക്ഷണങ്ങൾ ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. ആഹാരത്തിലെ ഇരുമ്പിന്റെ ആഗിരണത്തിന് കാരണമാകുന്നത് ചെറുകുടലാണ് എന്നാൽ ഗ്യാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ അതിൻറെ ഒരു ഭാഗം നീക്കം ചെയ്യുമ്പോൾ ഇരുമ്പിന്റെ ആഗിരണം കുറയുന്നു.

ചില മരുന്നുകളുടെ ഉപയോഗവും ഇരുമ്പിന്റെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കും. അമിതമായ ക്ഷീണം, തളർച്ച, വിളറിയ ചർമം, നെഞ്ചുവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വാസതടസ്സം, തലവേദന, തലകറക്കം, നാവിൻറെ വീക്കം, വിശപ്പില്ലായ്മ, കുട്ടികളിൽ വളർച്ചക്കുറവ് തുടങ്ങിയവയെല്ലാം ഈ രോഗത്തിൻറെ ലക്ഷണമായി കണക്കാക്കുന്നു. ഇതിനെകുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.

×