ഇടയ്ക്കിടെ തരിപ്പും മരവിപ്പും അനുഭവപ്പെടുന്നുണ്ടോ? ഇതിൻറെ കാരണം നിസ്സാരമല്ല ഈ രോഗത്തെ അറിഞ്ഞിരിക്കുക…| Arm pain causes and treatment

Arm pain causes and treatment : സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് കാർപ്പൽ ടണൽ സിൻഡ്രം. ഉള്ളം കൈയുടെ അടിഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ശരീരഘടനയാണ് കാർപ്പൽ ടണൽ. ടെൻഡെനുകളും മീഡിയൻ നാഡിയും കാർപൽ ടണലിന് താഴെ കടന്നുപോകുന്നു. തള്ളവിരൽ, ചൂണ്ടുവിരൽ, നീണ്ട വിരൽ, മോതിരവിരലിന്റെ പകുതി എന്നിവയ്ക്കാണ് മീഡിയ നാഡി സംവേദന ശമത നൽകുന്നത്. കനാലിന്റെ വലുപ്പം കുറയുകയോ ടെൻഡുകൾക്ക് ചുറ്റുമുള്ള ലൂബ്രിക്കേഷൻ ടിഷ്യുവിന്റെ വീക്കത്തിന്റെ വലിപ്പം കൂടുകയോ.

ചെയ്യുമ്പോൾ മീഡിയം നാഡിക്ക് കംപ്രഷൻ സംഭവിക്കുന്നു. ഇതിനെയാണ് കാർപ്പൽ ടണൽ സിൻഡ്രം എന്ന് പറയുന്നത്. കൈകളിൽ അനുഭവപ്പെടുന്ന മരവിപ്പ്, തരിപ്പ് അല്ലെങ്കിൽ കത്തുന്ന സംവേദനങ്ങൾ തുടങ്ങിയവയാണ് ഇതിൻറെ ചില ലക്ഷണങ്ങൾ. ഇത് ചികിത്സിച്ചില്ലെങ്കിൽ പേശികളിൽ ബലഹീനത ഉണ്ടാക്കും. അമിതവണ്ണം, ഗർഭനിരോധന മരുന്നുകളുടെ ഉപയോഗം, ഹൈപ്പോതൈറോയിഡിസം, സന്ധിവാതം, പ്രമേഹം തുടങ്ങിയവയെല്ലാം കൈത്തണ്ടയിലെ മീഡിയൻ ഞരമ്പിൽ സമ്മർദ്ദം.

ചെലുത്തുമ്പോൾ ഈ അവസ്ഥയുണ്ടാവാം. ജീവിതരീതിയിലെ ചില കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാവാം പ്രധാനമായും കമ്പ്യൂട്ടറിൽ നിരന്തരമായി ജോലി ചെയ്യുമ്പോൾ ഇത് ഉണ്ടാവുന്നതിനുള്ള സാധ്യത ഏറെയാണ്. ഈ രോഗാവസ്ഥ ബാധിച്ച ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തകരാറിലാകുന്നു. ലളിതമായ ജോലികൾ പോലും പൂർത്തിയാക്കുന്നത് വളരെ ബുദ്ധിമുട്ടായി മാറുന്നു. ഈ രോഗത്തിൻറെ ലക്ഷണങ്ങൾ മനസ്സിലായി കഴിഞ്ഞാൽ നിസ്സാരമായി കാണരുത്.

ഉടൻതന്നെ ചികിത്സ തേടേണ്ടതാണ് .ഈ രോഗാവസ്ഥ തടയുന്നതിനായി വിറ്റാമിനുകൾ, ചില ആൻറി ഡിപ്രഷൻ മരുന്നുകൾ എന്നിവയെല്ലാം ഡോക്ടർമാർ നിർദ്ദേശിക്കുന്. പ്രമേഹം, സന്ധിവാതം, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ഉറപ്പായും മുൻകരുതലുകൾ എടുക്കണം. മാനസിക സമ്മർദ്ദം ഒഴിവാക്കുക. ജോലിക്കിടയിൽ ശരിയായ ഇടവേളകൾ എടുക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

×