ആസ്മ ഒരു മാറാരോഗം അല്ല, ഇതാ അതിനുള്ള ഉഗ്രൻ പ്രതിവിധികൾ…| Asthma and lung diseases

Asthma and lung diseases : പ്രായഭേദമന്യേ നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ആസ്മ. ശ്വസന വ്യവസ്ഥയിൽ ഉണ്ടാകുന്ന അണുബാധയും തുടർന്ന് ശ്വസന കോശത്തിന്റെ ഉയർന്ന പ്രതിപ്രവർത്തനവും മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. ചുമ , ശ്വാസംമുട്ടൽ, നെഞ്ചിന് ഭാരം, ശബ്ദത്തോടുകൂടിയ ശ്വസനം, രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുക തുടങ്ങിയവയെ എല്ലാമാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. ആസ്മയുടെ രോഗലക്ഷണങ്ങൾ മൂലം ഉറക്കമില്ലായ്മ, അമിതമായ ക്ഷീണം, ഊർജ്ജം ഇല്ലായ്മ എന്നിവ അനുഭവപ്പെടാം.

ജനിതകം, അന്തരീക്ഷ മലിനീകരണം, പുകവലി, ജോലി സ്ഥലത്തെ രാസവസ്തുക്കൾ, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം, അലർജി തുടങ്ങിയവയെല്ലാമാണ് ആസ്മ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങൾ. തണുപ്പ് മൂലം ശ്വാസകോശത്തിന്റെ ഭിത്തിയിൽ ഉണ്ടാകുന്ന നീർക്കെട്ട്, ശ്വാസകോശം ഭിത്തിയുടെ ചുരുക്കം എന്നിവയാണ് ലക്ഷണത്തിന് കാരണമാകുന്നത്. വീടിനുള്ളിലെ പൊടി, വളർത്തു മൃഗങ്ങളുടെ രോമം, ചില സസ്യങ്ങൾ, പൂമ്പൊടി, പൂപ്പൽ തുടങ്ങിയവയെല്ലാം അലർജി ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

ഇത് ആസ്മയിലേക്ക് നയിക്കാം. പുകവലി, അമിതവണ്ണം, അണുബാധ, അന്തരീക്ഷം മലിനീകരണം, അമിത സമ്മർദ്ദം, സൈനസൈറ്റിസ്, അമിത രക്തസമ്മർദ്ദം തുടങ്ങിയവയെല്ലാം ഈ രോഗത്തെ സങ്കീർത്തയിലേക്ക് നയിക്കുന്നു. വിട്ടുമാറാത്ത ഒരു രോഗാവസ്ഥയായിട്ടാണ് പലപ്പോഴും ഈ രോഗത്തെ കാണുന്നത്. കൃത്യമായ ചികിത്സ എടുക്കുന്നതിലൂടെ ഈ രോഗത്തെ നിയന്ത്രിക്കുവാൻ സാധിക്കും.

വളരെ കുറവ് മരുന്നുകൾ കൊണ്ടു മാത്രം ഈ രോഗത്തെ ചികിത്സിക്കുവാൻ സാധിക്കും. ആത്മരോഗം ഏത് ഘട്ടത്തിലായി എന്നതിനെ അനുസൃതമായാണ് ലക്ഷണങ്ങൾ കാണിക്കുക. കഠിനമായ ആസ്മ രോഗികൾക്ക് അതിനനുസരിച്ചുള്ള ചികിത്സാരീതികൾ ഇന്ന് ലഭ്യമാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഡോക്ടർ പറയുന്നത് കേട്ടു നോക്കൂ.

×