ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ പല രോഗങ്ങളും ഉണ്ടാവും…

നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ കുറിച്ച് ഏറെ ചിന്തിച്ച ഒരു കാലഘട്ടമാണ് കോവിഡ് കാലഘട്ടം. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുമ്പോഴാണ് ആരോഗ്യവും രോഗപ്രതിരോധശേഷിയും ഉണ്ടാവുന്നത്. ലോകപ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ പല രോഗങ്ങളും നമ്മളെ ബാധിക്കാതിരിക്കുകയുള്ളൂ. ഇതിനായി ചില ഭക്ഷണങ്ങൾ നമ്മൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കുന്നു. മഞ്ഞൾ പോലെ തന്നെ എല്ലാ വിഭവങ്ങളിലേയും പ്രധാന ചേരുവയാണ് ഇഞ്ചി. ഓക്സിഡേഷൻ പ്രവർത്തനം കൂട്ടാനും കാൻസർ പോലുള്ള രോഗങ്ങൾ തടയാനും ഇഞ്ചിയുടെ ഉപയോഗം സഹായിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് വെളുത്തുള്ളി.

ജലദോഷം കഫക്കെട്ട് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള പരിഹാരമാണ് വെളുത്തുള്ളിയുടെ ഉപയോഗം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡ് എന്ന ഘടകമാണ് ഇതിന് സഹായകമാകുന്നത്. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഓറഞ്ച്.

ഇവ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ജലദോഷം കഫക്കെട്ട് എന്നീ രോഗങ്ങൾ ശമിപ്പിക്കാനും വളരെഅധികം സഹായിക്കുന്നു. വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുള്ള ബദാം കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല അണുബാധയിൽ നിന്ന് പ്രതിരോധിക്കാനും തൈര് വളരെ സഹായകമാണ്. അണുബാധ പ്രതിരോധിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഏറ്റവും മികച്ച ഒന്നാണ് ഇലക്കറികൾ. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

×