നടുവേദന നിസ്സാരമല്ല, ഇത് ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം ഉടൻ തന്നെ ചികിത്സിക്കുക…| Back pain easy treatment

Back pain easy treatment : വളരെ സാധാരണമായി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് നടുവേദന. ഇത് ഒരു രോഗലക്ഷണം മാത്രമാണ് നിരവധി രോഗങ്ങൾക്കുള്ള കാരണവും ഇതിലുണ്ട്. ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്നാണ് ഡിസ്കിന്റെ പ്രശ്നം. ഇത് കൂടാതെ നട്ടെല്ലിനുള്ള തേയ്മാനവും, പേശി വലിവുമെല്ലാം നടുവേദനയുടെ മറ്റു കാരണങ്ങളാണ്. ഓരോ വ്യക്തികളിലും വേദനയുടെ തീവ്രതയും കാരണവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഡിസ്കിന്റെ തള്ളിച്ച, നട്ടെല്ല് തേയ്മാനം, പേശിവലിവ് അല്ലെങ്കിൽ ഉളുക്ക്, നട്ടെല്ലിന്റെ സ്ഥാനം മാറ്റം.

സൂക്ഷ്മ നാഡിയുടെ ചുരുങ്ങൽ തുടങ്ങിയവയൊക്കെയാണ് നടുവേദനയ്ക്കുള്ള സാധാരണ കാരണങ്ങൾ. ഇവയൊക്കെ നട്ടെല്ലിന് നേരിട്ട് ബാധിക്കുന്നതും കാലുവേദന പുറം വേദന നടുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കുന്നതും ആണ്. സാധാരണയായി രോഗലക്ഷണങ്ങൾ രണ്ടു മുതൽ നാലാഴ്ച വരെ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ അപൂർവമായി ചില ആളുകൾ ഇത് വിട്ടുമാറാത്ത ലക്ഷണങ്ങളായി തുടരുന്നു. മരുന്നുകൾ കൊണ്ടും ഫിസിയോതെറാപ്പി കൊണ്ടും ഇവ പൂർണ്ണമായി സുഖപ്പെടുത്തുവാൻ സാധിക്കും.

നട്ടെല്ലിനെ അപൂർവ്വമായി ബാധിക്കുന്ന രോഗങ്ങളോ മറ്റ് അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളോ പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണവും നടുവേദന ആയിരിക്കും. ഇത്തരത്തിലുള്ള രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുവാൻ സാധിച്ചാൽ സങ്കീർണതകൾ ഒഴിവാക്കാം. വേദന കൂടുതലായി അനുഭവപ്പെടുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും. നട്ടെല്ലിന്റെ ബാധിക്കുന്ന അണുബാധയും ട്യൂമറും നടുവേദനയ്ക്ക് കാരണമാവാറുണ്ട് എന്നാൽ.

മറ്റ് ശരീരഭാഗങ്ങളിലെ അസുഖങ്ങളുടെ ലക്ഷണമായും ഇത് കാണാം. പാൻക്രിയാസിനോ ആമാശയത്തെയോ ബാധിക്കുന്ന ചില രോഗങ്ങളുടെ ലക്ഷണവും ഇതുതന്നെ. മൂത്രാശയ കല്ലുകളും പഴുപ്പുകളും ഉണ്ടെങ്കിൽ അരക്കെട്ടിന്റെ ഭാഗത്തുള്ള വേദനയും ഉണ്ടാകുന്നു. സ്ത്രീകളിൽ ആണെങ്കിൽ ഗർഭാശയത്തെ ബാധിക്കുന്ന അണുബാധയും ഫൈബ്രോയിഡും നടുവേദന ഉണ്ടാക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.

×