എത്ര തൂങ്ങിയ കുടവയറും ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാം, ഈ ടെക്നിക് പരീക്ഷിച്ചു നോക്കൂ…| Belly fat reducing exercises at home

Belly fat reducing exercises at home : നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാരിലും മുതിർന്നവരിലും ഈ ആരോഗ്യപ്രശ്നം കണ്ടുവരുന്നു. അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടമാകുന്ന തരത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണിത്. മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും പ്രതികൂലമായ ഫലം ഉണ്ടാക്കുന്ന ഒന്നാണിത്. തെറ്റായ ജീവിത രീതിയാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്.

പൊണ്ണത്തടി മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നു. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുമായി അടുത്ത ബന്ധം ഉണ്ട് അമിതവണ്ണത്തിന്. കൊളസ്ട്രോളും രക്തസമ്മർദ്ദവും ഉള്ള ഒരു വ്യക്തിക്ക് ഹൃദയ രോഗങ്ങൾ വരുന്നതിനുള്ള സാധ്യത ഏറെയാണ്. വിട്ടുമാറാത്ത വൃക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, കരൾ രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയവയെല്ലാം ഇതിൻറെ പാർശ്വഫലങ്ങളാണ്. അമിതവണ്ണം സന്ധികളുടെ പ്രവർത്തനത്തെയും.

പ്രതികൂലമായി ബാധിക്കുന്നു. അമിതമായ ഭാരം സന്ധികളുടെ വേദനിക്ക് കാരണമാകും ഇത് ചലനശേഷിയെ കുറയ്ക്കുകയും മറ്റു പല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതുമൂലം ചെറുപ്രായത്തിൽ തന്നെ നടുവേദന, മുട്ടുവേദന, കാൽ വേദന എന്നിങ്ങനെ പല പ്രശ്നങ്ങളും ഉടലെടുക്കും. സ്ത്രീകളിൽ ആണെങ്കിൽ പൊണ്ണത്തടി മൂലം ആർത്തവ പ്രശ്നങ്ങളും വന്ധ്യതയും ഉണ്ടാകുന്നു.

ശാരീരിക പ്രശ്നങ്ങൾക്ക് പുറമേ മാനസിക പ്രശ്നങ്ങളും ഇവരെ നേരിടുന്നു. അമിതവണ്ണം ഉള്ളവരെ ഇച്ഛാശക്തിയില്ലെന്ന് പറഞ്ഞുകൊണ്ട് പലരും കുറ്റപ്പെടുത്തുന്നു ഇതുമൂലം ഇവർ മാനസിക സമ്മർദ്ദവും പിരിമുറുക്കവും നേരിടേണ്ടി വരുന്നു. ജീവിതരീതിയിൽ ചില ശരിയായ മാറ്റങ്ങൾ കൊണ്ട് കൊണ്ടുവരാൻ സാധിക്കുകയാണെങ്കിൽ ഈ ആരോഗ്യപ്രശ്നത്തിൽ പൂർണമായും ഒഴിവാക്കാം.ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണൂ.

×