Best Food For Body : ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ വെള്ളയിലാണ് ധാരാളമായി പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. ഒരു വ്യക്തിയുടെയും ശരീരഭാരത്തിന് പ്രോട്ടീൻ ഉള്ളിൽ എത്തേണ്ടതുണ്ട്. അസുഖ ബാധിതരോ കായിക അധ്വാനികളോ ആണെങ്കിൽ കൂടുതൽ പ്രോട്ടീൻ ആവശ്യമായി വരും. മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ് 6ഗ്രാം പ്രോട്ടീൻ 55 മില്ലിഗ്രാം സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.
കുറഞ്ഞ അളവിൽ മാത്രം കലോറി ഉള്ളൂ. ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് പ്രോട്ടീൻ. ശരീരഭാരം ഒരു കിലോ കുറയണമെങ്കിൽ 7000 കാലറി നഷ്ടപ്പെടണം അതുകൊണ്ടുതന്നെ പ്രോട്ടീന്റെ അളവ് കൂട്ടിയാൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകളിൽ 9 എണ്ണം അടങ്ങിയിട്ടുള്ള ഏക ഭക്ഷണപദാർത്ഥമാണ് മുട്ട. ശരീരകോശങ്ങളുടെ വളർച്ചയ്ക്കും മികച്ച പ്രവർത്തനത്തിനും.
അതുപോലെ മുട്ടയുടെ മഞ്ഞ കുരുവിൽ വിറ്റാമിൻ എ, കൊളസ്ട്രോൾ, ഫാറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഞ്ഞക്കുരു കൂടുതൽ കഴിച്ചാൽ ശരീരത്തിലെ കൊളസ്ട്രോൾ നില ഉയരും എന്നാൽ നിയന്ത്രിതമായ രീതിയിൽ കഴിച്ചാൽ യാതൊരു പ്രശ്നവുമില്ല. മുട്ടയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം പഴവർഗ്ഗങ്ങളും നാരുകൾ ഉള്ള ഭക്ഷണവും ഉൾപ്പെടുത്തണം.
പ്രമേഹം വൃക്ക രോഗം തുടങ്ങിയവയുള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. പാകം ചെയ്യാൻ ഏറ്റവും എളുപ്പമുള്ള വിഭവങ്ങളിൽ ഒന്നാണ് മുട്ട. എന്നാൽ ഇത് പാകം ചെയ്യുമ്പോൾ എണ്ണയുടെ അളവ് കുറയ്ക്കേണ്ടതുണ്ട്. ഇത്രയധികം പോഷക ഗുണങ്ങൾ ഉള്ള മറ്റൊരു സാധനം ഈ വിലയിൽ ലഭിക്കുന്നതല്ല. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ കാണുക.