ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ സൂക്ഷിക്കുക, നിങ്ങൾക്കും വരാം ഫാറ്റി ലിവർ…

നിരവധി സങ്കീർണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു ആന്തരിക അവയവമാണ് കരൾ അഥവാ ലിവർ.ഈ അവയവത്തെ രാസ പരീക്ഷണശാല എന്നാണ് വിളിക്കുന്നത്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ കരൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹനത്തിന് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നതും കരളിലാണ്. പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും ഇവിടെ നടക്കുന്നു. കേടു പറ്റിയാൽ സ്വയം സുഖപ്പെടുത്താനും.

സ്വന്തം ശക്തിയെ പുനർജനിപ്പിക്കാനും ഉള്ള കഴിവ് കരളിനുണ്ട് അതുകൊണ്ടുതന്നെയാണ് മറ്റ് അവയവങ്ങളിൽ നിന്ന് കരൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതിനുള്ള കാരണം.കരളിനെ ബാധിക്കുന്ന പല രോഗങ്ങൾക്കും ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ പല കരൾ രോഗങ്ങളും വളരെ വൈകിയാണ് നിർണയിക്കപ്പെടുന്നത് ഇത് കരളിൻറെ പ്രവർത്തനത്തെ ബാധിക്കുന്നു. ഏറ്റവും സാധാരണമായി കാണുന്ന കരളിനെ ബാധിക്കുന്ന.

ഒരു ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. ഇതിനെ ലളിതമായി കരളിൽ കൊഴുപ്പടിയുക എന്നുവേണം പറയാൻ. ഈ ആരോഗ്യ പ്രശ്നം ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. എന്നാൽ ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തന മൂലം കോശങ്ങൾക്ക് തകരാറ് സംഭവിക്കുകയും അത് നീർക്കെട്ടിന് കാരണമാവുകയും ചെയ്യുന്നു. ഇത് പിന്നീട് കരളിൻറെ ആരോഗ്യത്തെ പൂർണ്ണമായും ബാധിക്കുന്നു ലിവർ സിറോസിസ് പോലുള്ള.

മാരകരോഗങ്ങളിലേക്ക് നയിക്കും. മദ്യപിക്കുന്നവരിൽ മാത്രം കണ്ടിരുന്ന ഫാറ്റി ലിവർ എന്ന ഈ രോഗം ഇന്ന് മദ്യപിക്കാത്തവരിലും സർവ്വസാധാരണമായി കാണപ്പെടുന്നു.തെറ്റായ ജീവിത രീതിയാണ് ഇത്തരത്തിലുള്ള കരൾ രോഗങ്ങൾക്ക് കാരണമായി തീരുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവും കരളിൻറെ പ്രവർത്തനത്തെ തന്നെ തകരാറിലാക്കും. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×