ഒരു പിടി കരിംജീരകം ഉണ്ടെങ്കിൽ പല രോഗങ്ങളും അകന്നു പോകും..| Black cumin seeds benefits

Black cumin seeds benefits : നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കരിഞ്ചീരകം. ഇത് മരണം ഒഴികെ മറ്റെല്ലാറ്റിനും മരുന്നാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു. വളരെ ചെറിയ വസ്തുവായ കരിഞ്ചീരകം നൽകുന്ന ആരോഗ്യകരമായ ഗുണങ്ങൾ ചെറുതല്ല. പലപ്പോഴും നമുക്ക് ഇവയുടെ ഗുണത്തെക്കുറിച്ച് വലിയ അറിവുകൾ ഉണ്ടാവാറില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇത് അധികമായി ആരും തന്നെ ഉപയോഗിക്കാറില്ല.

കറുത്ത നിറത്തിൽ കാണപ്പെടുന്ന ഇത് കലോഞ്ചി എന്നും ബ്ലാക്ക് സീഡുകൾ എന്നും അറിയപ്പെടുന്നു തൈമോക്യൂനോൺ എന്ന ബയോ ആക്ടീവ് ഘടകം ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി ആണിത്. ദിവസവും ഇത് കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും, ബീറ്റാ സെൽ പ്രവർത്തനം വർദ്ധിപ്പിക്കാനും ആണ്. ഇതിൻറെ ഓയിൽ പ്രത്യേക രീതിയിൽ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ.

സഹായിക്കും. പ്രമേഹ രോഗികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായകമാണ്. പൈൽസ്, മലബന്ധം എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. ഒരു കപ്പ് ചായയിൽ കരിഞ്ചീരകം കലർത്തി കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. വാതം, സന്ധിവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ഇത്. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ പ്രശ്നങ്ങൾക്ക് ഇത് ഏറെ നല്ലതാണ്.

ആരോഗ്യ ഗുണങ്ങൾക്ക് പുറമേ ഒട്ടേറെ സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മ സൗന്ദര്യത്തിനും ചർമ്മ സംബന്ധമായ രോഗങ്ങൾക്കും ഏറെ നല്ലതാണ് കരിംജീരകം. ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാനും അലർജി പോലുള്ള പ്രശ്നങ്ങൾക്കും നല്ലൊരു പ്രതിവിധിയാണിത്. കൂടാതെ മുടിയുടെ വളർച്ചയ്ക്കും ഇത് സഹായിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.

Leave a Comment

×