Black lips remove tips

ചുണ്ടുകൾ ചുവപ്പിക്കാൻ ലിപ്സ്റ്റിക് ഉപയോഗിച്ചതുകൊണ്ട് ഒരു കാര്യവുമില്ല, നിങ്ങൾ ചെയ്യേണ്ടത് ഇതാണ്…| Black lips remove tips

Black lips remove tips : സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഇന്നത്തെ കാലത്ത് സൗന്ദര്യത്തിന് വെല്ലുവിളിയാകുന്ന ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചുണ്ടുകൾ. നമ്മൾ അറിയാതെ ചെയ്യുന്ന പല തെറ്റുകളും നമ്മുടെ ചുണ്ടുകൾക്ക് കേടു വരുത്തുകയും നിറം നഷ്ടപ്പെടുകയും ചെയ്യുന്നു. മുഖത്തിന്റെ ഭംഗി കൂട്ടുന്ന ഒന്നാണ് ചുണ്ടുകൾ അതിനാൽ നിറം മങ്ങിയ ചുണ്ടുകൾ പലരിലും ആശങ്കയ്ക്ക് കാരണമാകുന്നു. ചില ആളുകൾക്ക് ജന്മനാ ഇരുണ്ട ചുണ്ടുകൾ ഉണ്ടാകാം.

എന്നാൽ ചിലർക്ക് ചില കാരണങ്ങളാൽ ചുണ്ടുകൾ കറുത്ത് പോകുന്നു. അതിൽ ഏറ്റവും പ്രധാന കാരണം പുകവലിയാണ്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ അമിതമായി പുകവലിക്കുന്ന ആളുകൾ അവരുടെ ശ്വാസകോശത്തെ ദുർബലമാക്കുക മാത്രമല്ല ചുണ്ടുകളെ ആഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പുകയിലയും നിക്കോട്ടിനും ചുണ്ടുകളും വായയുടെ ആന്തരിക പാളിയും ഇരുണ്ടതാക്കുന്നതിന് കാരണമാകുന്നു. പല രോഗങ്ങളും ഇതിൻറെ കാരണങ്ങളിൽ ഒന്നാണ്.

അർബുദം അല്ലെങ്കിൽ രക്തസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ചുണ്ടുകൾ ഇരുണ്ടതും നിറവ്യത്യാസം ഉള്ളതും ആക്കി മാറ്റുന്നു. ചായയും കാപ്പിയും അമിതമായി കുടിക്കുന്നവർക്ക് ഇത് ഒരു ദുഃഖ വാർത്ത തന്നെയാണ് ഇതിൽ അടങ്ങിയിരിക്കുന്ന കഫീൻ ചുണ്ടുകൾക്ക് കേടുപാടുകൾ വരുത്തുമെന്ന് പറയപ്പെടുന്നു. പലരും തുടർച്ചയായി ചുണ്ടുകൾ കടിക്കുകയും നക്കുകയും ചെയ്യുന്നവരാണ് ഇത് ചുണ്ടുകളിൽ നിറവ്യത്യാസം.

ഉണ്ടാവുന്നതിന് കാരണമാകുന്നു. സ്ത്രീകൾ പലപ്പോഴും അവരുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കാറില്ല അവരിൽ ഉണ്ടാകുന്ന വിറ്റാമിൻ ബി യുടെ കുറവ് നിറവ്യത്യാസം ഉണ്ടാക്കുന്നു. ഉണ്ടാവുന്ന ചില ഹോർമോൺ വ്യതിയാനങ്ങളും ചുണ്ടുകൾക്ക് ഇരുണ്ട നിറം ഉണ്ടാവുന്നതിന് കാരണമായി തീരുന്നു. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.