Bp control food : പ്രായമായവരെ ബാധിച്ചിരുന്ന രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. ജീവിതരീതിയിലെ മാറ്റങ്ങളാണ് ഇത് വർദ്ധിക്കുന്നതിന് പ്രധാനമായും കാരണമാകുന്നത്. മദ്യപാനം, അമിതമായ ഉപ്പിന്റെ ഉപയോഗം, പുകവലി, അമിതവണ്ണം, മാനസിക സമ്മർദ്ദം തുടങ്ങിയവയെല്ലാം ഈ രോഗം എല്ലാ പ്രായക്കാർക്കിടയിലും എത്തുന്നതിനുള്ള കാരണമാകുന്നു. രക്തദമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തി ലംബമായി ചെലുത്തുന്ന മർധമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ് പ്രഷർ.
ഇത് യഥാസമയം കണ്ടുപിടിക്കാതിരുന്നാൽ പല രോഗങ്ങൾക്കും കാരണമാകുന്നു. രക്തസമ്മർദ്ദം ഉയരുന്നത് മൂലം ഹൃദയാഘാതം, സ്ട്രോക്ക്, പോലുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാവുന്നു. രക്തസമ്മർദ്ദം മൂലം കൈകളിലേക്കും കാലുകളിലേക്കും സുഗമമായ രക്തപ്രവാഹം തടസ്സപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്. നടക്കുമ്പോൾ ഉണ്ടാകുന്ന കാലു വേദന, കൈകാലുകൾ തണുത്ത മരവിക്കുക , കാല്പത്തിക്ക് ചുവപ്പു നീലയോ നിറം.
കാലുകളിൽ മരവിപ്പ്, കാലുകളിൽ രോമം കൊഴിഞ്ഞു പോവുക തുടങ്ങിയ ചില ആരോഗ്യ പ്രശ്നങ്ങൾ ഇതിൻറെ ലക്ഷണമായി കണ്ടു വരാം. ഭൂരിഭാഗം ആളുകളിലും തലവേദനയ്ക്ക് കാരണമാകുന്നത് ഉയർന്ന രക്തസമ്മർദ്ദം ആണ്. കാഴ്ചമങ്ങൽ, നെഞ്ചുവേദന, തലകറക്കം തുടങ്ങിയവയും ഇതിൻറെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ രോഗം വരാതെ തടയാൻ സാധിക്കും.
കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ, എണ്ണ പലഹാരങ്ങൾ, ജങ്ക് ഫുഡ്സ്, ഫാസ്റ്റ് ഫുഡുകൾ , ഉപ്പിന്റെ അമിത ഉപയോഗം എന്നിവ പരിമിതപ്പെടുത്തേണ്ടതുണ്ട്. മദ്യപാനവും പുകവലിയും പൂർണ്ണമായും ഒഴിവാക്കുന്നത് ഗുണം ചെയ്യും. അമിതഭാരം ഇല്ലാതാക്കുന്നതിന് ചിട്ടയായ വ്യായാമം ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.
Pingback: ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടുക അല്ലെങ്കിൽ മരണം വരെ സംഭവിക്കും...| Sugar bp symptoms in leg