സ്ത്രീകളിൽ ഉണ്ടാകുന്ന ഈ രോഗ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്, ഇത് സ്തനാർബുദത്തിന്റെ തുടക്കമാണ്…| Breast cancer symptoms and signs

Breast cancer symptoms and signs : ഭയത്തോടെ മാത്രം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് അർബുദം അഥവാ ക്യാൻസർ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ രോഗം ബാധിക്കുന്നു. കൃത്യമായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാവുന്ന ഒരു രോഗാവസ്ഥയാണിത് അതുകൊണ്ടുതന്നെ ഈ രോഗത്തെ മാരകരോഗം എന്നാണ് പലരും കണക്കാക്കുന്നത്. എന്നാൽ അർബുദത്തെ അതിജീവിച്ചവർ നമുക്കിടയിൽ തന്നെയുണ്ട്. തുടക്കത്തിൽ തന്നെ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ മനസ്സിലാക്കി രോഗം നിർണയിക്കുവാൻ സാധിക്കുമെങ്കിൽ.

രോഗത്തിൻറെ സങ്കീർണ്ണ അവസ്ഥകൾ ഒഴിവാക്കാൻ സാധിക്കും. ഏറ്റവും വ്യാപകമായി കണ്ടുവരുന്ന അർബുദങ്ങളിൽ ഒന്നാണ് സനാർബുദം. ഇന്ന് ഈ അർബുദം ബാധിച്ച സ്ത്രീകളുടെ എണ്ണം ദിവസം തോറും കൂടി വരുന്നു. സ്ത്രീകളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് സ്ഥാനാർബുദം. തന്നെ ഈ രോഗം കണ്ടെത്താൻ കഴിയുന്നില്ല എന്നതാണ് ഇതിനെ സങ്കീർണതുകളിലേക്ക് നയിക്കുന്നത്.

മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിൽ എത്തുമ്പോഴാണ് രോഗം കണ്ടുപിടിക്കാൻ സാധിക്കുന്നത്. ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ്. അതുപോലെതന്നെ കൂടുതൽ സ്ഥാനാർബുദവും ഉണ്ടാകുന്നത് ആർത്തവവിരാമത്തിനു ശേഷമാണ്. ആരോഗ്യകരമായ ഭക്ഷണ രീതി, ചിട്ടയായ വ്യായാമം, ദുശീലങ്ങൾ പൂർണ്ണമായി ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ അല്പം.

ശ്രദ്ധിച്ചാൽ ഈ രോഗം വരാതെ തടയാൻ സാധിക്കും. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നവർ, 30 വയസ്സിനുശേഷം ആദ്യ പ്രസവം കഴിഞ്ഞ സ്ത്രീകൾ, തുടർച്ചയായി ഹോർമോൺ പുനരുദ്ധാരണ ചികിത്സ നടത്തുന്നവർ, ഗർഭനിരോധന ഗുളികകൾ സ്ഥിരമായി കഴിക്കുന്നവർ തുടങ്ങിയവരിൽ എല്ലാം ഈ രോഗാവസ്ഥ വരുന്നതിനുള്ള സാധ്യത ഏറെയാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

×