Calcium Deficiency Healthy drink : ഇന്ന് പലരും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കാൽസ്യത്തിന്റെ കുറവ്. എന്നാൽ പലരും ഇത് വളരെ നിസ്സാരമായ ആണ് എടുക്കുന്നത്. 40 വയസ്സിന് മേലെ പ്രായമുള്ളവരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട പോഷകമാണ് കാൽസ്യം. സ്ത്രീകൾക്ക് മാസമുറ സമയത്തും മെനോപോസ് സമയത്ത് എല്ലാം വളരെ അത്യാവശ്യമാണിത്.
മസിലുകളുടെ പ്രവർത്തനത്തിന്, ഹൃദയത്തിൻറെ മസിലുകൾക്ക്, വൃക്കയുടെ പ്രവർത്തനത്തിന്, തലച്ചോറിന്റെ ആരോഗ്യത്തിന്, മുടിയുടെ വളർച്ചയ്ക്ക് എന്നിങ്ങനെ പല കാര്യങ്ങൾക്കായി കാൽസ്യം ആവശ്യമായി വരുന്നു. കാൽസ്യത്തിന്റെ കുറവ് പരിഹരിക്കുന്നതിനായി വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ പാനീയമാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇതിൻറെ പ്രധാന ചേരുവ പപ്പായ ആണ്.
ഒട്ടനവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് പപ്പായ. വീടുകളിൽ നട്ടുവളർത്തുന്ന ഈ സസ്യം പലരും എൻറെ വിധത്തിൽ ഉപയോഗിക്കാറില്ല എന്നതാണ് സത്യം. നല്ല പഴുത്ത ഒരു പപ്പായ എടുത്തു ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇടുക അതിലേക്ക് കാൽസ്യത്തിന്റെ പ്രധാന ഉറവിടമായ പാൽ ഒഴിച്ചു കൊടുക്കുക. പഞ്ചസാര ആവശ്യമുള്ളവർക്ക് ഉപയോഗിക്കാം.
അല്ലെങ്കിൽ ഏറ്റവും ഉത്തമം തേനാണ്. അല്പം തേൻ കൂടി ഒഴിച്ചുകൊടുത്ത് അതിലേക്ക് വെള്ളത്തിൽ കുതിർത്തു വെച്ച ബദാം തൊലി കളഞ്ഞ് ചേർത്തു കൊടുക്കുക. ഇവ നന്നായി അരച്ചെടുത്ത് ജ്യൂസ് രൂപത്തിൽ ആക്കി ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലെ കാൽസ്യം വർദ്ധനവിന് ഏറ്റവും ഉത്തമമായ ജ്യൂസ് കൂടിയാണിത്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.