ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ട് നിസ്സാരമല്ല, ഹാർട്ടറ്റാക്കിന് വരെ കാരണമാകും…| Can edema cause a heart attack

Can edema cause a heart attack : ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് നീർക്കെട്ട്.ശരീരത്തിന് അസ്വസ്ഥതയും ശരീരഭാഗങ്ങളിൽ വേദനയും ഉണ്ടാക്കുന്ന ഒരു പ്രത്യേക അവസ്ഥയാണ് ഇത്. ആയുർവേദ പ്രകാരം കഫ ദോഷമാണ് നീർക്കെട്ടിന് കാരണമായി മാറുന്നത്. നീർക്കെട്ട് ഏത് ഭാഗത്താണ് ഉണ്ടാവുന്നത് അവിടെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഇത് ഉണ്ടാവുമ്പോൾ ആ ഭാഗത്തേക്കുള്ള രക്തയോട്ടവും ഓക്സിജൻ സഞ്ചാരവും നിലയ്ക്കുകയാണ് ചെയ്യുന്നത്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടാകുന്ന നീർക്കെട്ട് പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നീർക്കെട്ട് ഉണ്ടാകുന്നത് ശിരസ്സിൽ ആണെങ്കിൽ തലവേദന, തലചുറ്റൽ കണ്ണിന് അസ്വസ്ഥത, ബ്രെയിൻ ട്യൂമർ, ഡിമെൻഷ്യ തുടങ്ങിയ പല രോഗങ്ങൾക്കും കാരണമാകും. നീർക്കെട്ട് ഉണ്ടാകുന്നത് തൊണ്ടയിൽ ആണെങ്കിൽ തൈറോയ്ഡ്, ടോൺസിലൈറ്റ്, കൂർക്കംവലി, ശ്വാസതടസം, തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവും.

രക്തത്തിലാണ് നീർക്കെട്ട് ഉണ്ടാവുന്നതെങ്കിൽ ച ചർമ്മ രോഗങ്ങൾ, ഉറക്കക്കുറവ്, കരിവാളിപ്പ്, മാനസിക അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാവുമ്പോൾ ഹൃദയ പ്രശ്നങ്ങൾ, ഹൈപ്പർ ടെൻഷൻ, നടക്കുമ്പോൾ കിതപ്പ് എന്നിവ അനുഭവപ്പെടുന്നു. കരളിലാണ് ഈ പ്രശ്നമെങ്കിൽ ഫാറ്റി ലിവർ, ലിവർ സിറോസിസ്, എന്നിവയും.

ആമാശയത്തിൽ എങ്കിൽ വയറു വീർത്തു വരുക, വിശപ്പില്ലായ്മ, അസിഡിറ്റി, അൾസർ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത് സന്ധികളിലേക്ക് കടക്കുമ്പോൾ സന്ധിവേദനയ്ക്കും വാതത്തിനും കാരണമാകും.ഇത് ഒഴിവാക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ജോലി ചെയ്തതിനുശേഷം ഉടൻതന്നെ ശരീരത്തിൽ തണുത്ത വെള്ളം ഒഴിക്കാതിരിക്കുക. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top