ഈ അപായ ലക്ഷണങ്ങൾ തിരിച്ചറിയാത്തതാണ് പലരെയും മരണത്തിലേക്ക് നയിക്കുന്നത്…| Cancer Early Symptoms

Cancer Early Symptoms : ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ പേർ മരണമടയുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ അഥവാ അർബുദം. തുടക്കത്തിലെ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ മനസ്സിലാക്കാതെ പോകുമ്പോഴാണ് ഇത് ഒരു മാരകരോഗമായി മാറുന്നത്. ക്യാൻസറിനെ അതിജീവിച്ച ഒട്ടേറെ പേർ നമുക്കിടയിൽ ഉണ്ട്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് തുടക്കത്തിൽ തന്നെ രോഗനിർണയം നടത്തി ചികിത്സിക്കുന്നവരിൽ ഈ രോഗം ഭേദമാവാനുള്ള സാധ്യത ഏറെയാണ്.

ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് ഈ രോഗം പ്രായഭേദമന്യേ എല്ലാവരിലേക്കും എത്തുന്നതിന് കാരണമായത്. കൂടാതെ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മലിനീകരണം, അമിതമായ കീടനാശിനി ഉപയോഗം, പച്ചക്കറികളിലും പഴവർഗങ്ങളിലും ഉപയോഗിക്കുന്ന അതിഭയങ്കരമായ കീടനാശിനികൾ, പാരമ്പര്യം, ഇവയൊക്കെയാണ് മറ്റു ചില കാരണങ്ങൾ. ശരീരത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ശ്രദ്ധിച്ചാൽ ഈ രോഗം വേഗത്തിൽ നിർണയിക്കുവാൻ സാധിക്കും. പലപ്പോഴും നമ്മൾ കാണിക്കുന്ന അശ്രദ്ധ തന്നെയാണ് ഈ രോഗാവസ്ഥ ഗുരുതരമാകാൻ കാരണമാകുന്നത്.

ശരീരഭാരം കുറയുന്നതാണ് ആദ്യത്തെ പ്രധാന ലക്ഷണം. യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ഇതിന്റെ പ്രധാന ലക്ഷണമായി കണക്കാക്കാം.അടുത്തതായി ശരീരത്തിൽ കാണുന്ന ചില മുഴകൾ നിസ്സാരമായി കണക്കാക്കരുത്. പല ഭാഗങ്ങളിലായി കട്ടികൂടിയ ചർമ്മത്തിലെ തടിപ്പുകൾ, മുഴകൾ എന്നിവ പരിശോധന നടത്തേണ്ടതുണ്ട്.വളരെ സാധാരണമായി വരുന്ന ഒരു രോഗമാണ് പനി എന്നാൽ വിട്ടുമാറാതെ പനി വരുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കേണ്ടതുണ്ട്.

മലം പോകുമ്പോൾ ഉണ്ടാകുന്ന ബ്ലീഡിങ് പൈൽസ് ആണെന്ന് കരുതി പലരും നിസ്സാരമായി തള്ളിക്കളയുന്നു. എന്നാൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ബ്ലീഡിങ് പരിശോധിക്കേണ്ടതുണ്ട്. സ്ത്രീകളിൽ ആർത്തവത്തിന് ശേഷം ഉണ്ടാകുന്ന ബ്ലീഡിങ് ചിലപ്പോൾ ഈ രോഗത്തിൻറെ ലക്ഷണം ആകാം. വിട്ടുമാറാതെ ആഴ്ചകളോളം തുടരുന്ന ചുമ, ചുമക്കുമ്പോൾ ഉണ്ടാകുന്ന രക്തസ്രാവം, പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. ഈ രോഗത്തിന്റെ കൂടുതൽ ലക്ഷണങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×