ശരീരം കാണിച്ചുതരുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്… ഇത് കാൻസറിന്റെ സൂചനകൾ ആണ്…| Cancer symptoms in body

Cancer symptoms in body : ക്യാൻസർ അഥവാ അർബുദം എന്ന പദം കേൾക്കുന്നത് തന്നെ വളരെ ഭയമാണ്. ജീവൻ എടുക്കുന്ന ഒരു രോഗമായാണ് ഇത് ഇന്നും അറിയപ്പെടുന്നത്. എന്നാൽ ക്യാൻസറിനെ അതിജീവിച്ചവർ നമുക്കിടയിൽ തന്നെയുണ്ട്. രോഗത്തിൻറെ തുടക്കത്തിൽ തന്നെ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ തിരിച്ചറിയുക. തുടക്കത്തിലുള്ള രോഗനിർണയം സങ്കീർണ്ണതകൾ ഒഴിവാക്കാൻ സഹായിക്കും.

സാധാരണയായി ക്യാൻസർ വരുമ്പോൾ ശരീരത്തിലെ മറ്റ് അവയവങ്ങളെയും ഞരമ്പുകളെയും രക്തക്കുഴലുകളെയും ഇത് ബാധിക്കും. ഇതുമൂലം ചില ലക്ഷണങ്ങളും അടയാളങ്ങളും ശരീരത്തിൽ കാണാൻ സാധിക്കും. ക്യാൻസർ ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ അതിൽ ഏറ്റവും പ്രധാനമായി കാണുന്ന ലക്ഷണം ശരീരഭാരം കുറവാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുക ഒപ്പം ക്ഷീണവും തളർച്ചയും ഉണ്ടാവുക.

ക്യാൻസർ മറ്റു ശരീര ഭാഗങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങുമ്പോൾ ഉണ്ടാകുന്ന ഒരു ലക്ഷണമാണ് പനി. ചർമ്മത്തിൽ ഉണ്ടാവുന്ന ക്യാൻസർ ചുവന്ന നിറം, അമിത രോമവളർച്ച എന്നിവയ്ക്ക് കാരണമാകുന്നു. ദീർഘകാലമായി ഉണ്ടാകുന്ന മലബന്ധം, വയറുവേദന വയറിളക്കം എന്നിവ വൻകുടലിലെ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. കാൻസറിന്റെ ആദ്യഘട്ടത്തിൽ കാണുന്നതാണ് അമിതമായ രക്തസ്രാവം.

ദഹനക്കേട് അല്ലെങ്കിൽ ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടാണ് ശ്വാസനാളത്തിന്റെ കാൻസർ ലക്ഷണങ്ങൾ. ശരീരം കാണിച്ചു തരുന്ന പല ലക്ഷണങ്ങളും തുടക്കത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുകയാണെങ്കിൽ രോഗത്തിൻറെ സങ്കീർണ്ണതകളിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാൻ സാധിക്കും. ക്യാൻസർ ഒരു രോഗമല്ല തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ രോഗം മാറിക്കിട്ടും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

1 thought on “ശരീരം കാണിച്ചുതരുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്… ഇത് കാൻസറിന്റെ സൂചനകൾ ആണ്…| Cancer symptoms in body”

Leave a Comment

×