നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകളാണ് എല്ല് തേയ്മാനത്തിന് കാരണം..

പലരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് എല്ല് തേയ്മാനം അഥവാ ഓസ്റ്റിയോ പൊറോസിസ്. എല്ലുകൾ ശോഷിക്കുകയും ദുർബലമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. പ്രായഭേദമന്യേ എല്ലാവരിലും ഈ അസുഖം കണ്ടുവരുന്നു എന്നാൽ കൂടുതലായി ഇത് ഉണ്ടാവുന്നത് സ്ത്രീകളിലാണ്. ഓസ്റ്റിയോസിസ് രണ്ട് തരത്തിലുണ്ട് പ്രൈമറിയും സെക്കൻഡറിയും. പ്രായ കൂടുതൽ കൊണ്ട് ഉണ്ടാവുന്നതിനെ പ്രൈമറി എന്നും മറ്റുപല കാരണങ്ങൾ.

കൊണ്ട് ഉണ്ടാവുന്നതിനെ സെക്കൻഡറി എന്നു വിളിക്കുന്നു. ശരീരത്തിൽ കാൽസ്യത്തിന്റെയും വിറ്റാമിൻ ഡിയുടെയും കുറവുണ്ടെങ്കിൽ ഈ രോഗം എളുപ്പത്തിൽ പിടിപെടാം. ജീവിതരീതിയിലെ തെറ്റായ മാറ്റങ്ങളും ഇതിന് കാരണമാകുന്നു. പുകവലി മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഉള്ളവരിലും മസിലുകൾക്ക് വ്യായാമം കൊടുക്കാത്തവരിലും ഇത് വേഗത്തിൽ ബാധിക്കാം.

ഈ രോഗത്തിന് തുടക്കത്തിൽ പ്രത്യക്ഷമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടാവുകയില്ല . രോഗത്തിൻറെ കാഠിന്യം അനുസരിച്ച് ലക്ഷണങ്ങളിൽ മാറ്റം ഉണ്ടാവും. പുറം വേദന, എല്ല് പൊട്ടുക, ശരീരഭാരം കുറയുക തുടങ്ങിയവയാണ് ചിലരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. പാരമ്പര്യം, ജനിതക കാരണങ്ങൾ തുടങ്ങിയവയെല്ലാം ഈ രോഗം ഏതു പ്രായക്കാരെയും ബാധിക്കുന്നതിന് കാരണമാകുന്നു. ഇവയൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളെല്ലാം.

എന്നാൽ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഈ രോഗം വരാതെ ഒരു പരിധിവരെ തടയാൻ സാധിക്കും. കാൽസ്യം വിറ്റാമിൻ ഡി എന്നിവ ധാരാളമടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. വ്യായാമം ദൈനംദിന ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുക. രോഗം വന്നതിനു ശേഷം ചികിത്സ തേടുന്നതിനേക്കാളും വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും മനസ്സിലാക്കുന്നതിനും ആയി വീഡിയോ കാണുക.

Leave a Comment

×