ഇങ്ങനെ ചെയ്താൽ വായ്നാറ്റം പൂർണമായി മാറ്റിയെടുക്കാം…| Causes of bad breath

Causes of bad breath : വായിൽ നിന്ന് മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ് വായനാറ്റം.പലരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് വായനാറ്റം. നമുക്ക് ഇത് ഉണ്ടോ എന്നുള്ള സംശയമാണ് . പലർക്കും ഇതുമൂലം ആത്മവിശ്വാസക്കുറവ് ഉണ്ടാവുന്നു.രണ്ടു നേരവും ബ്രഷ് ചെയ്യുന്നവരിൽ പോലും ഈ പ്രശ്നം കണ്ടുവരുന്നു. ചില വായ്നാറ്റങ്ങൾ താൽക്കാലികമാണ്. ചിലർക്ക് രാവിലെ ഉറക്കം എണീറ്റ് വരുമ്പോൾ ചെറിയ രീതിയിലുള്ള വായനാറ്റം അനുഭവപ്പെടാറുണ്ട്. എന്നാൽ ഇതിനുള്ള കാരണം ഉറങ്ങുമ്പോൾ ഉമിനീറിന്റെ പ്രവർത്തനം കുറയുകയും.

വായ്ക്കുള്ളിലെ ബാക്ടീരിയകളുടെ പ്രവർത്തനം കൂടുകയും ചെയ്യുന്നു. ഇവയുടെ പ്രവർത്തനം മൂലം ഉണ്ടാകുന്ന സംയുക്തങ്ങളാണ് ദുർഗന്ധത്തിന് കാരണമാകുന്നത്. എന്നാൽ ചിലരിൽ ഭക്ഷണത്തിനുശേഷം ശരിയായി വായ വൃത്തിയാക്കിയില്ലെങ്കിലും ഈ പ്രശ്നം ഉണ്ടാവാം. കുട്ടികളിലും ഈ അവസ്ഥ കണ്ടുവരുന്നു.ഭക്ഷണത്തിലെ അവശിഷ്ടങ്ങൾ വായിൽ ഇരുന്ന് കീടാണുക്കളുടെ പ്രവർത്തനം മൂലം ദുർഗന്ധത്തിന് കാരണമാകുന്നു. ഇത് പലർക്കും വളരെ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒന്നാണ്.

കൂടാതെ വായിൽ ഉണ്ടാകുന്ന മറ്റു പല രോഗങ്ങൾ കൊണ്ടും ഇത് ഉണ്ടാവാം. മോണയിൽ പഴുപ്പ്, മോണ വീക്കം, നാവിൽ ഉണ്ടാകുന്ന പൂപ്പൽ, ദന്തക്ഷയം എന്നിവയൊക്കെ വായനാറ്റത്തിന് കാരണമാകുന്നു.ചില രോഗങ്ങളുടെ ലക്ഷണമായും ഇതിനെ കണക്കാക്കുന്നു. ശ്വാസകോശ രോഗങ്ങൾ, മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന പഴുപ്പുകൾ അഥവാ സൈനറ്റിക്സ്, ശബ്ദനാളത്തിലെ കാൻസർ അല്ലെങ്കിൽ അണുബാധ ഇവയെല്ലാം വയനാറ്റത്തിന്.

കാരണമാകുന്നു. ഗ്യാസ്ട്രബിൾ, ഹെർണിയ, ഉദര സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും ഇതിനുള്ള കാരണങ്ങൾ തന്നെ.കരളിൽ ഉണ്ടാകുന്ന രോഗങ്ങൾ, കിഡ്നി സംബന്ധമായ രോഗങ്ങൾ, പ്രമേഹ എന്നീ രോഗങ്ങൾ ഉള്ളവരിലും വായനാറ്റത്തിനുള്ള സാധ്യത കൂടുതലാണ്. ചില മരുന്നുകളുടെ കൂടുതൽ ഉപയോഗവും, മാനസിക സമ്മർദ്ദവും ഇത് ഉണ്ടാവുന്നതിന് കാരണമാകുന്നു. നമുക്ക് ഈ അവസ്ഥ ഉണ്ടെങ്കിൽ അതിനുള്ള കാരണം മനസ്സിലാക്കി ചികിത്സ തേടുക. ചില വീട്ടുവൈദ്യങ്ങളുംഇതിന് സഹായകമാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.

Leave a Comment

×