വിട്ടുമാറാതെ വായ്പ്പുണ്ണ് വരുന്നതിന്റെ കാരണം ഇതാണ്, ഇത് വീട്ടിൽ തന്നെ പരിഹരിക്കാം…| Causes of chronic mouth ulcers

Causes of chronic mouth ulcers : പ്രായഭേദമന്യേ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വായ് പുണ്ണ്. ചിലർക്ക് അത് നാവിൽ ആയിരിക്കും വരിക. ചില ആളുകളിൽ അത് ചുണ്ടിൽ മോണയോട് ചേർന്ന് ഉണ്ടാകുന്നു. നല്ല വേദനയും ഭക്ഷണം കഴിക്കുമ്പോഴുള്ള ബുദ്ധിമുട്ടും എല്ലാമാണ് ഇത് മൂലം ഉണ്ടാകുന്നത്. ജീവിത രീതി വായ്പുണ്ണ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. നമ്മുടെ ശരീരത്തിൽ എന്തു മാറ്റം ഉണ്ടായാലും അത് ചെറിയ രീതിയിൽ എങ്കിലും പ്രതിഫലിക്കുന്നു. അത്തരത്തിലുള്ള ഒരു പ്രതിഫലനമാണ് വായിൽ പുണ്ണായി പ്രകടിപ്പിക്കുന്നത്.

ഉറക്കക്കുറവ്, ദഹന പ്രശ്നങ്ങൾ, അസിഡിറ്റി പ്രശ്നങ്ങൾ, അമിതമായിട്ടുള്ള സ്ട്രെസ്സ്, മലബന്ധം, രോഗപ്രതിരോധശേഷി കുറയുന്നത് തുടങ്ങിയവയെല്ലാം വായ്പുണ്ണ് ഉണ്ടാകുന്നതിന്റെ കാരണങ്ങളാണ്. ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ അഭാവം മൂലവും ഇതുണ്ടാവുന്നു. കുട്ടികളിൽ ഇത് ഉണ്ടാവുന്നതിനുള്ള ഒരു പ്രധാന കാരണമാണ് വായിന്റെ തൊലി പല്ലിൻറെ അറ്റം കൊണ്ടോ കടിക്കുമ്പോഴോ മുറിഞ്ഞ ശേഷം ഉണ്ണായി.

മാറുന്നത്. പരീക്ഷാ സമയത്തുള്ള മാനസിക സമ്മർദ്ദം മൂലവും കുട്ടികളിൽ ഇതുണ്ടാകുന്നു. അമിതമായി ലഹരി മരുന്നുകൾ, പാൻ മസാലകൾ എന്നിവ ഉപയോഗിക്കുന്നവരിലും വായ്പുണ്ണ് കണ്ടുവരുന്നു. ചില ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും ക്യാൻസർ ചികിത്സയിലും ഹൃദ്രോഗത്തിന്റെ ചികിത്സയിലും ഉപയോഗിക്കുന്ന ചില മരുന്നുകൾ വായ്പുണ്ണിന് കാരണമാകുന്നുണ്ട്.

മൂന്നാഴ്ചയിൽ കൂടുതലായി മാറാതിരിക്കുന്ന വായ്പുള്ളുകൾ എന്നിവയ്ക്ക് ഡോക്ടറിന്റെ സഹായം തേടുക. ഇതിൻറെ യഥാർത്ഥ കാരണം കണ്ടുപിടിക്കാൻ സാധിച്ചാൽ മാത്രമേ കൃത്യമായി ചികിത്സിക്കുവാൻ സാധിക്കുകയുള്ളൂ. ചെറിയ ചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിൾ കൊള്ളുന്നത് വായ്പുണ്ണിന് ശമനമേഘുന്നു. പോഷക ആഹാര കുറവ് യഥാസമയം കണ്ടുപിടിച്ച പരിഹരിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണൂ.

×