Causes of mental illness : ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ മുഴുവനായും ബാധിക്കുന്ന രോഗവസ്തയാണ് മാനസിക രോഗങ്ങൾ. ഒരാളുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മുഴുവനായും മാറ്റിമറിക്കുന്ന ഈ രോഗം യഥാസമയം തിരിച്ചറിയാനും യുക്തിപൂർവ്വം ചിന്തിക്കാനും ഉള്ള ഒരു വ്യക്തിയുടെ കഴിവിനെ ഭാഗികമായോ പൂർണമായോ ഇല്ലാതാക്കുന്നു. സ്ത്രീ പുരുഷ ഭേദമന്യേ കണ്ടുവരുന്ന ഈ രോഗം 25ന് 30 നും ഇടയിലുള്ള സ്ത്രീകളിൽ കൂടുതലായി കാണുന്നു.
പുരുഷന്മാർക്ക് ആണെങ്കിൽ 15 നു 30 നു ഇടയിലാണ് ഇത് ഉണ്ടാവുന്നതിനുള്ള സാധ്യത ഏറെ. കുട്ടികളിലും പ്രായമായവരിലും ഈ രോഗാവസ്ഥ കണ്ടുവരുന്നതിനുള്ള സാധ്യത കുറവാണ്. തലച്ചോറിലെ ചില രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകൾ ആണ് ഇതിന് കാരണമായി മാറുന്നത്. മായും ഇവ ഉണ്ടാവാറുണ്ട്. ഇതൊരു രോഗമാണെന്ന് മനസ്സിലാക്കി മരുന്നുകൾ ഒപ്പം തന്നെ സൈക്കോതെറാപ്പിയും ഇതിനോടൊപ്പം ചികിത്സയായി നൽകാറുണ്ട്.
തലച്ചോറിലേക്ക് നേരിയ അളവിൽ വൈദ്യുതി കടത്തിവിടുന്ന തെറാപ്പിയും ചില രോഗികൾക്ക് നൽകിവരുന്നു. ആവശ്യമായ കാര്യങ്ങൾ കാണുക ഇല്ലാത്ത വസ്തുക്കൾ കേൾക്കുക, യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത അനാവശ്യ ചിന്തകൾ, തൊട്ടതിനും പിടിച്ചതിനും സംശയം, താൻ ദൈവമാണെന്ന് അസാധാരണ ചിന്തകൾ, നെഗറ്റീവ് ചിന്തകൾ, എന്നിങ്ങനെ ഒരു വ്യക്തിയിലും കാരണങ്ങൾ പലതാണ്.
ചിലർ ആരോടും സംസാരിക്കാതെ ഒരു കാര്യത്തിലും താൽപര്യം കാണിക്കാതെ കുറെ നാൾ സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞ ജീവിക്കും. ഇവ തുടക്കത്തിൽ കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ ഒരു പരിധി വരെ രോഗത്തെ പിടിച്ചുനിർത്താൻ കഴിയുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.