കാപ്പിപ്പൊടി ഉണ്ടെങ്കിൽ മുഖം മിന്നിത്തിളങ്ങും .. ഒരു കിടിലൻ ഫേസ് പാക്ക്…| Coffee face pack home remedy

Coffee face pack home remedy : സൗന്ദര്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു തലമുറയാണ് ഇന്നത്തേത്.ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരും വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നാണ് മുഖ സൗന്ദര്യം. മുഖത്തിന്റെ സൗന്ദര്യത്തിന് ഏറ്റവും ഭീഷണിയാകുന്ന പല കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് മുഖക്കുരുവും , അതുമൂലം ഉണ്ടാകുന്ന കറുത്ത പാടുകളും. ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നിറവും മുഖക്കുരുവിന്റെ ഏറ്റവും മോശം കാര്യം എന്നത് അത് മൂലം ഉണ്ടാകുന്ന ചുവന്ന പാടുകളോ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കുരുക്കളോ അല്ല.

മുഖക്കുരു നീങ്ങിയ ശേഷം ഉണ്ടാകുന്ന വടുക്കലാണ്. ഇവ മുഖ സൗന്ദര്യത്തിന് ഒരു വെല്ലുവിളി തന്നെ. പാടുകൾ തടയുന്നതിന് പലതരത്തിലുള്ള ക്രീമുകൾ ഉപയോഗിച്ചു നോക്കുന്നവരുണ്ട്. എന്നാൽ ഇവയൊന്നും വിചാരിച്ച ഫലം തരണമെന്നില്ല. രാസവസ്തുക്കൾ അടങ്ങിയ ഈ ഉൽപ്പന്നങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഭീഷണി ആകുന്നു. മുഖക്കുരുവിന്റെ വടുക്കൽ മറയ്ക്കുവാൻ ഫൗണ്ടേഷനും കൺസീലറും ഉപയോഗിച്ചത് കൊണ്ട് മാത്രം പരിഹാരം ലഭിക്കുന്നില്ല. വീട്ടിൽ തന്നെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ.

സാധിക്കുന്ന ചില പരിഹാരമാർഗങ്ങൾ ഉണ്ട്. അതിനായി ആവശ്യമുള്ള ഘടകങ്ങൾ കാപ്പിപ്പൊടിയും തൈരും ആണ്. അതിലേക്ക് കുറച്ച് തൈര് ചേർത്ത് കൊടുക്കുക ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം വിറ്റാമിൻ ഇ ഗുളിക അതിലേക്ക് ചേർത്തു കൊടുക്കുക. വിറ്റാമിൻ ഇ ചേർക്കണമെന്ന് നിർബന്ധമില്ല പകരം ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേർത്താലും മതിയാകും. മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകി നന്നായി ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. അഞ്ചു മിനിറ്റ് എങ്കിലും നന്നായി മസാജ് ചെയ്തു കൊടുക്കണം. കുറച്ച് സമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.

എങ്ങനെ ചെയ്യുന്നത് മുഖത്തിലെ കരുവാളിപ്പും മുഖക്കുരുവിന്റെ പാടുകളും ഇല്ലാതാക്കാൻ സഹായിക്കും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ രീതികൾ ചർമ്മത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യും. തൈരിന് അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ആൻഡ് ഓക്സിഡന്റ് സ്വഭാവങ്ങൾ ചർമ്മത്തിന്റെ തിളക്കത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ ഇ ചേർക്കുകയാണെങ്കിൽ മുഖത്തിലെ കരിവാളിപ് എളുപ്പത്തിൽ മാറിക്കിട്ടും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Comment

Scroll to Top