സ്ഥിരമായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നവർ ശ്രദ്ധിക്കുക, നിങ്ങളുടെ പ്രശ്നം ഇതാണ്…| Constant tiredness and fatigue

Constant tiredness and fatigue : ദിവസം മുഴുവനും ഊർജ്ജലരായി ഇരിക്കുവാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ പല ആളുകളും നേരിടുന്ന പ്രശ്നങ്ങളാണ് അമിതമായ ക്ഷീണവും തളർച്ചയും. ഉറക്കം എണീറ്റ് കഴിയുമ്പോൾ പോലും പിന്നെയും ഉറക്കം പിന്നെയും ഉറക്കം വരുന്ന പോലുള്ള അവസ്ഥ മിക്ക ആളുകളുടെയും ദൈനംദിന പ്രവർത്തികളെ പോലും ബുദ്ധിമുട്ടിലാക്കുന്നു. മുതിർന്ന ഒരു വ്യക്തിക്ക് 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണ്. ഇത് കിട്ടാതെ വരുമ്പോൾ രാവിലെ എണീക്കുമ്പോൾ കഠിനമായ ക്ഷീണം അനുഭവപ്പെടാം.

അമിതവണ്ണം ഉള്ളവരിൽ ആണെങ്കിൽ കഴുത്തിലെ മസിലുകൾ ഇടുങ്ങി ശരിയായ ഉറക്കം ലഭിക്കാതെ വരുന്നു. അമിതവണ്ണം ഉള്ളവർക്ക് ശ്വാസം എടുക്കാൻ ഉണ്ടാവുന്ന ബുദ്ധിമുട്ടാണ് ശരിയായ ഉറക്കം ലഭിക്കാതിരിക്കുന്നതിന്റെ പ്രധാന കാരണം. തൈറോയ്ഡ് പോലുള്ള ബുദ്ധിമുട്ടുകൾ ഉള്ളവർക്കും അമിതമായ ക്ഷീണവും തളർച്ചയും അനുഭവപ്പെടാം ഇത്തരം ആളുകളിൽ ഉറക്കം ഇല്ലായ്മ കൊണ്ട് മാനസികമായ അസ്വസ്ഥതകളും ഉണ്ടാകുന്നു.

പലകാരണങ്ങൾ കൊണ്ടും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവർക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാം. കുറെ സമയം ഉറങ്ങി എണിച്ചതിനുശേഷം ഭക്ഷണം കഴിച്ചതിനുശേഷം എല്ലാം അനുഭവപ്പെടുന്ന അമിതമായ ക്ഷീണം ഇതിൻറെ പ്രധാന കാരണമാണ്. ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒന്നാണ് പോഷകാഹാരത്തിന്റെ കുറവ്. നിറവും മണവും രുചിയും അനുസരിച്ചാണ് ഭക്ഷണപദാർത്ഥങ്ങൾ.

തിരഞ്ഞെടുക്കുന്നത് അതിൻറെ ഗുണനിലവാരം ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ മിക്ക ആളുകളിലും പോഷകാഹാരത്തിന്റെ കുറവ് അനുഭവപ്പെടുന്നു. ഇതുമൂലം അമിതമായ ക്ഷീണവും തളർച്ചയും നേരിടുന്നവർ നിരവധി പേരുണ്ട്. ഈ പ്രശ്നത്തെ നിസ്സാരമായി കാണാതെ ഇതിനുള്ള കാരണം മനസ്സിലാക്കി ചികിത്സ തേടേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണു.

×