ഈ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാൽ കൊളസ്ട്രോൾ നിയന്ത്രണത്തിൽ ആകും…| Control cholesterol at home

Control cholesterol at home : ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ് ഇത് എല്ലാ കോശങ്ങളിലും മെഴുകുപോലെ കാണപ്പെടും. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. അതിൽ നല്ല കൊളസ്ട്രോൾ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമായി വരുന്നു.ഹോർമോൺ സന്തുലനം, വൈറ്റമിൻ ഡി ഉത്പാദനം, ദഹനപ്രക്രിയ തുടങ്ങിയ പല ആവശ്യങ്ങൾക്കും കൊളസ്ട്രോൾ അത്യാവശ്യമാണ്. ആവശ്യത്തിലധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് അത് പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നത്.

ഹൃദയപേശികൾക്ക് രക്തം നൽകുന്ന ധമനികളിൽ തടസ്സം ഉണ്ടാക്കുകയും അതുവഴി ഹൃദയാഘാതവും സ്ട്രോക്കും ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.അനാരോഗ്യകരമായ ഭക്ഷണരീതിയും ഉദാസീനമായ ജീവിതശൈലിയും ആണ് കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് കാരണമായി മാറുന്നത്. തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ഭക്ഷണ രീതിയിലൂടെ ഒരു പരിധി വരെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുവാൻ സാധിക്കും.

എണ്ണ പലഹാരങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡുകൾ, ജങ്ക് ഫുഡ്സ്, അമിതഭാരത്തിന് കാരണമാകുന്ന ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയെല്ലാം മിതമായ അളവിൽ മാത്രം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ അത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നതിന് കാരണമാകും. പാക്കറ്റ് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് ഒരു കാരണമാണ് അത് പൂർണ്ണമായും ഒഴിവാക്കുന്നതാണ്.

ഏറ്റവും നല്ലത്. ഭക്ഷണത്തിന് പുറമേ പ്രായം, പാരമ്പര്യം, ജനിതക കാരണങ്ങൾ, പുകവലി, വ്യായാമ കുറവ് തുടങ്ങിയവയെല്ലാം കൊളസ്ട്രോൾ വർധിപ്പിക്കും. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ഒരു പരിധി വരെ കൊളസ്ട്രോൾ നിയന്ത്രിക്കുവാൻ സാധിക്കുന്നതാണ്. തുടക്കത്തിൽ തന്നെ പ്രശ്നം മനസ്സിലാക്കി അതിനുവേണ്ടിയുള്ള പ്രതിവിധികൾ ചെയ്യേണ്ടതുണ്ട്. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ കാണുക.

Scroll to Top