Cough and cold medicine : ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷവും ചുമയും കഫക്കെട്ടും എല്ലാം പലരുടെയും പ്രശ്നങ്ങളാണ്. പലകാരണങ്ങൾ കൊണ്ടും കഫ ശല്യം ഉണ്ടാവാം. കടുത്ത വെയിൽ കൊള്ളുക, തണുത്ത കാറ്റേറ്റ് കിടന്നുറങ്ങുക, പനി വരുമ്പോൾ ഉണ്ടാകുന്ന കഫക്കെട്ട്, കുളിച്ചതിനുശേഷം എണ്ണ തേക്കുക എന്നി നിരവധി കാരണങ്ങൾ കഫക്കെട്ടിന് കാരണമാകും. കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ കണ്ടുവരുന്നു.
വേണ്ട രീതിയിൽ കഫക്കെട്ട് ചികിത്സിച്ചില്ലെങ്കിൽ അണുബാധ ഗുരുതരമായി മറ്റു രോഗങ്ങൾക്ക് കാരണമാകും. കഫം കെട്ടി നിൽക്കുന്നത് നെഞ്ചിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും ദോഷം ചെയ്യും. കഫക്കെട്ടിന് ഏറ്റവും ഉത്തമം ആന്റിബയോട്ടിക്ക് മരുന്നുകളാണ്. എന്നാൽ ഇവ മൂലം നിരവധി പാർശ്വഫലങ്ങളും ഉണ്ട്. വിശപ്പില്ലായ്മ, മലബന്ധം എന്നീ പല പ്രശ്നങ്ങൾക്കും ഇത് കാരണമാകും. നെഞ്ചിലെ കഫക്കെട്ട് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഇത് പലപ്പോഴും പല രോഗങ്ങളുടെയും തുടക്കം ആയിരിക്കും. കഫം കൂടുതലായാൽ അത് ശ്വാസം മുട്ട്, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ചില ഭക്ഷണപദാർത്ഥങ്ങൾ കഫക്കെട്ടിന് ആശ്വാസം നൽകാറുണ്ട്. മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവ ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് കഫക്കെട്ടിന് പരിഹാരമേകും.
ആയുർവേദത്തിൽ ത്രിദോഷങ്ങളിൽ ഒന്നായി കാണുന്ന കഫം പലവിധത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൈനസൈറ്റിസ്. കുട്ടികളിലുള്ള കഫ ശല്യം പല സങ്കീർണ്ണതകൾക്കും കാരണമാകും.കഫ ശല്യം നീണ്ടുനിൽക്കുകയാണെങ്കിൽ തീർച്ചയായും ചികിത്സ തേടേണ്ടത് ഉണ്ട്. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനും മനസ്സിലാക്കുന്നതിനും ആയി വീഡിയോ മുഴുവനായും കാണുക.
https://youtu.be/r8WvpcoM-zQ