ശരീരത്തിൽ ക്രിയാറ്റിൻ കൂടുന്നുണ്ടോ? ഇതാ കുറയ്ക്കാനുള്ള ചില എളുപ്പവഴികൾ…| Creatinine level normal

Creatinine level normal : ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി അഥവാ വൃക്ക. ഈ അവയവത്തെ ശരീരത്തിലെ അരിപ്പ എന്ന് വേണം പറയുവാൻ. ആവശ്യമില്ലാത്ത വസ്തുക്കളെ ശരീരത്തിൽ നിന്നും നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു അവയവം കൂടിയാണിത്. വൃക്ക തകരാറിലായാൽ ശരീരത്തിന്റെ മൊത്ത പ്രവർത്തനങ്ങളും തകരാറിലാകും എന്ന് തന്നെ പറയാം. വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒന്നാണ് രക്തത്തിലെ ക്രിയാറ്റിൻ അളവ് ഉയരുന്നത്. വൃക്കയുടെ പ്രശ്നങ്ങൾ.

കണ്ടുപിടിക്കാനുള്ള പ്രധാന വഴി കൂടിയാണിത്. നോർമൽ ക്രിയാറ്റിൻ അളവ് പോയിൻറ് 6 മുതൽ 1.1 വരെയാണ് എന്നാൽ 1.4 നേക്കാൾ കൂടുതൽ ആണെങ്കിൽ ക്രിയാറ്റിൻ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. നമ്മുടെ മസിലുകൾക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം ലഭിക്കുന്നത് ക്രിയാറ്റിൻ വഴിയാണ്. കരളിലാണ് ക്രിയാറ്റിൻ ഉത്പാദിപ്പിക്കപ്പെടുന്നത് ഇത് മസിലുകളിലേക്ക് എത്തുന്നു, ഇത് പിന്നീട് ഊർജ്ജമായി മാറുകയും ചെയ്യും.

മസിലുകളുടെ ഊർജ്ജത്തിന് ആവശ്യമായ ക്രിയാറ്റിൻ എടുത്തതിനുശേഷം ബാക്കിയുള്ളവ ശരീരം പുറന്തള്ളുന്നു. വൃക്കയാണ് ഇവയെ പുറന്തള്ളുന്നത്. രക്തത്തിലെ ക്രിയാറ്റിൻ അളവ് കൃത്യമാണെങ്കിൽ വൃക്ക ശരിയായി പ്രവർത്തിക്കുന്നു എന്ന് വേണം പറയുവാൻ. എന്നാൽ ക്രിയാറ്റിൻ അളവ് കൂടുതലാണെങ്കിൽ വൃക്ക ശരിയായി പുറന്തള്ളുന്നില്ല എന്നുവേണം പറയുവാൻ.

എന്നാൽ വൃക്കകളുടെ പ്രശ്നം കാരണമല്ലാതെ ചില സന്ദർഭങ്ങളിൽ ക്രിയാറ്റിൻ അളവ് രക്തത്തിൽ കൂടുതൽ ആകുന്നു. കൂടുതൽ വ്യായാമം ചെയ്യുമ്പോൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, പാമ്പിന്റെ കടിയേറ്റാൽ, ചില മരുന്നുകൾ കഴിക്കുന്നതിലൂടെ, പ്രമേഹം ബിപി പോലുള്ള രോഗമുള്ളവർക്ക് തുടങ്ങിയവർക്കെല്ലാം ക്രിയാറ്റിൻ അളവ് വർദ്ധിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ അത് നിയന്ത്രിക്കുവാൻ സാധിക്കും.

https://youtu.be/pLLYrbwFH2c

×