Dark lips treatment products : സൗന്ദര്യ സംരക്ഷണത്തിനായി ഒട്ടനവധി ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ചില ഉൽപ്പന്നങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഭീഷണി ആവാറുണ്ട്. ഇവ ഉപയോഗിക്കുന്നതുമൂലം മുഖത്ത് കറുത്ത പാടുകളും മുഖക്കുരുകളും വന്ന് നിറയാറുണ്ട്. മുഖ സൗന്ദര്യത്തിന് ഏറ്റവും ഉത്തമം നാടൻ വഴികളാണ്. പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ ലഭ്യമാവുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാവുന്നതാണ്.
ചിലരുടെ മുഖത്ത് ചുണ്ടിനു ചുറ്റുമായി കറുത്ത നിറം കാണാറുണ്ട്. ഇത് പലരുടെയും മുഖത്തിന്റെ സൗന്ദര്യത്തെ തന്നെ ഇല്ലാതാക്കുന്നു.ഇത് മാറ്റുന്നതിനായി അടുക്കളയിൽ ലഭ്യമാകുന്ന ഉരുളക്കിഴങ്ങും കടലമാവും ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് തൊലി ചെത്തി അരച്ച് അതിൻറെ നീര് മാത്രം അരിച്ചെടുക്കുക. ഉരുളക്കിഴങ്ങിന്റെ ഈ നീരിലേക്ക് അല്പം കടലമാവ് ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച് മുഖത്തിന്റെ നിറം കുറഞ്ഞ ഭാഗങ്ങളിൽ.
തേച്ച് കൊടുക്കാവുന്നതാണ്. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് ചുണ്ടിനു ചുറ്റുമുള്ള കറുപ്പു നിറം മാറാൻ സഹായിക്കും. ചുവന്ന തുടുത്ത ചുണ്ടുകൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. അതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു പൊടിക്കൈ ഉണ്ട്. ആദ്യമായി ചുണ്ട് സ്ക്രബ്ബ് ചെയ്യുന്നതിനായി അല്പം കാപ്പിപ്പൊടിയും പഞ്ചസാരയും എടുക്കുക.
അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചുകൊടുത്തു യോജിപ്പിച്ച് എടുക്കുക. ഇത് ഉപയോഗിച്ച് ചുണ്ടുകൾ നന്നായി സ്ക്രബ്ബ് ചെയ്യുക. അടുത്തതായി കുറച്ചു തൈരും തേനും യോജിപ്പിച്ച് ചുണ്ടുകളിൽ പുരട്ടുക. കുറച്ചു സമയം കഴിഞ്ഞ് ഇത് തുടച്ച് കളയാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.