ഹൃദയാഘാതം വരുന്നതിന് ദിവസങ്ങൾക്കു മുൻപ് ശരീരം കാണിച്ചു തരുന്ന ഈ സൂചനകൾ ഒരിക്കലും അവഗണിക്കരുത്…| Days before the heart attack

Days before the heart attack : പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഹൃദ്രോഗങ്ങൾ. എന്നാൽ ഇന്നത്തെ കാലത്ത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം ഇത് എല്ലാ പ്രായക്കാരിലും ഒരുപോലെ കണ്ടുവരുന്നു. തെറ്റായ ഭക്ഷണരീതിയും വ്യായാമ കുറവും ആണ് ഹൃദ്രോഗത്തിനുള്ള പ്രധാന കാരണം. ഇന്ത്യയിൽ ഹൃദ്യോഗത്തിന്റെ അളവ് ദിവസം തോറും കൂടിവരുന്ന ഒരു അവസ്ഥയാണ്. അതിൽ തന്നെ ഏറ്റവും ഭീകരമായ ഒരു അവസ്ഥയാണ് ഹൃദയാഘാതം.

മനുഷ്യ ശരീരത്തിലെ ഏറ്റവും കഠിനമായ വേദനയാണ് ഹൃദ്യഘാതം ഉണ്ടാകുമ്പോൾ ഒരു മനുഷ്യൻ അനുഭവിക്കുന്നത്. ഹൃദയസംബന്ധമായ പല ആരോഗ്യ പ്രശ്നങ്ങളും വ്യക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് കടന്നുവരുന്നതല്ല. പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയാണ് ഇതിൻറെ ഏറ്റവും പ്രധാനപ്പെട്ട സൂചന. എന്നാൽ ചില സമയങ്ങളിൽ ഹൃദയാഘാതം നേരിടുന്നവർക്ക് നെഞ്ചുവേദന പോലും ഉണ്ടാവാറില്ല അതുകൊണ്ടുതന്നെ ഇവയെ തിരിച്ചറിയാനായി പ്രത്യേക മുൻകരുതലുകൾ ആവശ്യമുണ്ട്.

അമിതമായ ശരീരഭാരമോ, പ്രമേഹമോ, ഉയർന്ന രക്തസമ്മർദ്ദമോ, കൊളസ്ട്രോളോ ഉള്ള വ്യക്തികൾ ആണെങ്കിൽ ഇടയ്ക്കിടയ്ക്ക് പരിശോധനകൾ നടത്തേണ്ടതുണ്ട്. ഇതിനെ പ്രതിരോധിക്കാനായി ശരീരം കുറച്ചു മുൻപ് തന്നെ ചില ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു. പുതിയധമനികളിൽ ഏതെങ്കിലും രീതിയിലുള്ള തടസ്സം നേരിടുമ്പോൾ നെഞ്ചിൽ വേദനയും സമ്മർദ്ദവും മുറുക്കവും എരിച്ചിലും അനുഭവപ്പെടാം. ഇങ്ങനെ തോന്നുന്ന അസ്വസ്ഥതയെ ഓരോരുത്തരും പല രീതിയിലാണ് വ്യാഖ്യാനിക്കുന്നത്.

കുറച്ച് സമയം നീണ്ടുനിൽക്കുന്ന ഇത്തരം തോന്നലുകൾ ഹൃദയാഘാതത്തിന്റെ ലക്ഷണം ആണെന്ന് പലർക്കും അറിയാറില്ല. ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ ശരീരത്തിന്റെ ഇടതുവശത്ത് വേദന അനുഭവപ്പെടും. ഇത് മിക്കപ്പോഴും നെഞ്ചിൽ നിന്ന് ആരംഭിച്ച ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നു പിടിക്കുന്നു. കൈകളിലാണ് കൂടുതലായി അനുഭവപ്പെടുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.

×