മാനസിക ആരോഗ്യം വർധിപ്പിക്കാൻ ഈ കാര്യങ്ങൾ നിർബന്ധമായും ചെയ്യുക…| Depression symptoms malayalam

Depression symptoms malayalam : ഇന്ന് നിരവധിപേരിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. ഇന്ത്യയിൽ വിഷാദ രോഗികളുടെ എണ്ണം ദിവസം തോറും വർദ്ധിച്ചുവരുന്നു. ആത്മഹത്യ വർദ്ധിക്കുന്നതിന്റെയും പ്രധാന കാരണം ഇതുതന്നെ. ഇത് ഒരു രോഗമെന്ന നിലയിൽ എത്തണമെങ്കിൽ ലക്ഷണങ്ങൾ രണ്ടാഴ്ചയോ അതിലധികമോ നിലനിൽക്കണം. ഈ രോഗം കുടുംബ ബന്ധങ്ങളുടെ താളം തെറ്റിക്കുന്നു, എല്ലാ കാര്യങ്ങളിലും താല്പര്യമില്ലായ്മ, ക്ഷീണം, ദുഃഖഭാവം, വിശപ്പില്ലായ്മ.

ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടൽ, കുറ്റബോധം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ രോഗം ബാധിച്ച രോഗി തന്നെ വിചാരിച്ചാൽ ഇത് എളുപ്പത്തിൽ സുഖപ്പെടുത്താൻ ആകും. ആരോഗ്യത്തിനായി സമീകൃത ആഹാരം, ഉറക്കം, വ്യായാമം, നല്ല സാമൂഹിക ബന്ധങ്ങൾ, ചിട്ടയായ ജീവിതചര്യകൾ ഇവയൊക്കെ പരിശീലിച്ചാൽ ഒരു പരിധി വരെ ഈ രോഗം നിയന്ത്രിക്കാം. പോസിറ്റീവ് മനോഭാവത്തോടുകൂടി ചിന്തിക്കുവാൻ ക്ഷമിക്കുക. വിഷാദരോഗം സ്വയം നിയന്ത്രിതമായതും എന്നാൽ വീണ്ടും വരാൻ വളരെയധികം സാധ്യതയുമുണ്ട്.

ചിലപ്പോൾ ഇത് ചികിത്സിച്ചില്ലെങ്കിലും രോഗം ഭേദമാകും. ചില ഹോർമോൺ വ്യതിയാനങ്ങൾ, ഗർഭനിരോധന ഗുളികകൾ, ചിലതരം ആൻറിബയോട്ടിക്കുകൾ, വേദനസംഹാരികൾ, ഉറക്ക ഗുളിക തുടങ്ങിയവയെല്ലാം വിഷാദരോഗം വരുന്നതിനുള്ള ചില കാരണങ്ങളാണ്. തൈറോയ്ഡ് ഹോർമോൺ കുറയുന്നതുകൊണ്ട് ഈ രോഗാവസ്ഥ ഉണ്ടാവാം. കുട്ടികളിലും ഇന്ന് ഏറെ ഈ രോഗം ബാധിച്ചിരിക്കുന്നു.

പഠനത്തിൽ ശ്രദ്ധ കുറവു, ഉറക്കക്കുറവ്, ദേഷ്യം, ലഹരി ഉപയോഗം തുടങ്ങുക, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ ഉണ്ടെങ്കിൽ തീർച്ചയായും വിദഗ്ധ ചികിത്സ തേടേണ്ടതുണ്ട്. തലച്ചോറിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നാഡീ രസങ്ങൾ ആയ സീറോടോണിൻ, ഡോപ്പമിൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലെ ഏറ്റക്കുറച്ചിലുകളാണ് വിഷാദ രോഗത്തിന് കാരണമാകുന്നത്. ഇതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.

×