മരുന്നുകൾ കഴിച്ചത് കൊണ്ട് മാത്രം പ്രമേഹം കുറയുകയില്ല, നിയന്ത്രിക്കാനുള്ള യഥാർത്ഥ രീതി ഇതാണ്…| Diabetes control tips

Diabetes control tipsപ്രായഭേദമന്യേ മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് പ്രമേഹം. ജീവിതശൈലി രോഗമായ പ്രമേഹത്തെ വേണ്ടവിധത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കും. പ്രമേഹത്തെ പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ കഴിയില്ല എത്ര മരുന്ന് കഴിച്ചിട്ടും കാര്യമില്ല എന്നെല്ലാമാണ് പല ആളുകളുടെയും ധാരണ. എന്നാൽ ശരിയായ ചികിത്സയിലൂടെയും ആരോഗ്യകരമായ ജീവിത ശൈലിയിലൂടെയും ഫലപ്രദമായി ഇതിനെ നേരിടാൻ ആകും. ആരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമവും ഒരു പരിധി വരെ ഈ രോഗത്തെ.

പ്രതിരോധിക്കാൻ സഹായിക്കുന്നു. ഈ രോഗാവസ്ഥ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാണ്. പാരമ്പര്യം, അമിതഭാരം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, അനാരോഗ്യകരമായ ഭക്ഷണ രീതി, പ്രായം തുടങ്ങിയവയെല്ലാം പ്രമേഹം എന്ന ഈ രോഗത്തിനുള്ള ചില കാരണങ്ങളാണ്. പതിവായുള്ള വ്യായാമവും നിയന്ത്രിതമായ ശരീരഭാരവും സ്നേഹം വരുന്നതിനുള്ള കാലതാമസം കൂട്ടും.

എണ്ണയും മൈദയും അടങ്ങിയ ഭക്ഷണസാധനങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. പഴങ്ങൾ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാൽ അവ ജ്യൂസ് രൂപത്തിൽ ഉപയോഗിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത ഉണ്ടാക്കും. രാവിലെ ചായയോ കാപ്പിയോ കുടിക്കുന്നത് കൊണ്ട് തെറ്റില്ല എന്നാൽ പ്രഭാത ഭക്ഷണത്തിനൊപ്പം പച്ചക്കറികളും പ്രോട്ടീനുകളും ഉൾപ്പെടുത്തുക.

നോൺവെജ് കഴിക്കുന്നവർ ആണെങ്കിൽ പ്രോട്ടീനിന്റെ ആവശ്യകത അനുസരിച്ച് വേണം ക്കുവാൻ. ഉച്ച സമയത്ത് തൈര് കൂടി കഴിക്കുന്നത് ഏറെ നല്ലതാണ്. ഇലക്കറികൾ ശരീരത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദഹനപ്രക്രിയ ശരിയായി നടക്കുന്നതിനും സഹായകമാകും. പ്രമേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുക.

×