ആർത്തവവിരാമ സമയത്ത് ഈ ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ ഉടൻതന്നെ ചികിത്സ തേടൂ…| Difficulties during menopause

Difficulties during menopause : പൊതുവായി സ്ത്രീകളിൽ 40 വയസ്സിനും 50 വയസ്സിനും ഇടയിലാണ് ആർത്തവവിരാമം സംഭവിക്കുന്നത്. ഓരോ സ്ത്രീകളിലും വ്യത്യസ്തമായ രീതിയിലും ശൈലിയിലും ആയിരിക്കും ആർത്തവവിരാമം ഉണ്ടാകുന്നത്. വ്യത്യസ്തമായാണ് ഇത് സ്വാധീനം ചെലുത്തുന്നതും. ഒന്നു അതിലധികമോ പിരീഡുകൾ പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്ന് അത് പൂർണ്ണമായും നിൽക്കുന്നതാണ് ആർത്തവവിരാമം. ഒരു വർഷത്തോളം ആർത്തവം ഇല്ലാതിരിക്കുന്നത് ആർത്തവവിരാമത്തെയാണ് സൂചിപ്പിക്കുന്നത്.

ഓരോ സ്ത്രീകളിലും ആർത്തവവിരാമം ഉണ്ടാകുന്നത് പലതരത്തിലുള്ള ലക്ഷണങ്ങളോട് കൂടിയാണ്. കൃത്യതയില്ലാത്ത ആർത്തവം, ശരീരത്തിന് ചൂട് അനുഭവപ്പെടുക, അമിതമായി വിയർക്കുക, ഉറക്കമില്ലായ്മ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ക്ഷോഭം, ഇടുപ്പു അല്ലെങ്കിൽ നടുവേദന തുടങ്ങി പലതരം ലക്ഷണങ്ങളാണ് സ്ത്രീകളിൽ കാണപ്പെടുന്നത്. ആർത്തവവിരാമ സമയത്ത് ആരോഗ്യത്തോടെ ഇരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഡയറ്റിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ആന്റിഓക്സിഡന്റുകളും ധാതുക്കളും നിറഞ്ഞ പഴങ്ങളും പച്ചക്കറികളും സീസണൽ പച്ചക്കറികളും എല്ലാം ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വിവിധ അവയവങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ജങ്ക് ഫുഡ്സ്, വറുത്ത ഭക്ഷണങ്ങൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിൽ സോഡിയം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം.

കഫീനിന്റെ ഉപയോഗം ശരീരത്തിലെ ചൂടു വർദ്ധിപ്പിക്കുന്നു ഇതുപോലെയുള്ള ഊഷ്മളപാനീയങ്ങൾക്ക് പകരം മറ്റു പാനീയങ്ങളാണ് ഏറ്റവും ഉത്തമം. ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം വ്യായാമം കൂടി ശീലമാക്കുക. എല്ലുകൾക്ക് ബലം ലഭിക്കുന്നതിനും മാനസിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ദൈനംദിന ജീവിതത്തിൽ വ്യായാമത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.

×