ഈശ്വരാ ദീനം എന്നത് എല്ലാവർക്കും ഉണ്ടാവണമെന്നില്ല. നമ്മുടെ മനസ്സിൻറെ നന്മയെ അടിസ്ഥാനമാക്കിയാണ് അത് ഉണ്ടാവുക. ഈശ്വരദീനംമുണ്ടാകുന്നതിന് ജീവിതത്തിൽ എല്ലാത്തിനോടും ആത്മാർത്ഥതയും സത്യസന്ധതയും വെച്ചുപുലർത്തണം. ഈശ്വര സാന്നിധ്യമുള്ള ചില ചെടികൾ നമുക്ക് ചുറ്റുമുണ്ട്. എല്ലാ ചെടികളും എല്ലാ വീടുകളിലും വളരില്ല. ഈശ്വര സാന്നിധ്യമുള്ള ചില ചെടികൾ ചില വീടുകളിൽ മാത്രമേ വളരുകയുള്ളൂ. നമ്മുടെ ജീവിതത്തിൽ ഈശ്വര കടാക്ഷം ഉണ്ടാവുന്ന സമയങ്ങളിൽ മാത്രമേ ഈ ചെടികൾ തഴച്ചു വളരുകയുള്ളൂ.
അതിൽ ആദ്യത്തേത് ശംഖുപുഷ്പമാണ്. ഈശ്വര സാന്നിധ്യമുള്ള മണ്ണിൽ മാത്രമേ ഈ ചെടി വളരുകയുള്ളൂ. ഈ ചെടി വീട്ടിൽ വളരുന്നത് അനവധി ഭാഗ്യങ്ങൾ നമുക്ക് നേടിത്തരും. രണ്ടാമത്തേത് മുക്കുറ്റിയാണ്. മുക്കുറ്റി വളരുന്ന മണ്ണ് ഈശ്വരന്റെ മണ്ണ് എന്നാണ് പറയപ്പെടുന്നത്. വീടിൻറെ തിരുമുന്നിൽ ഈ ചെടി വളർത്തുന്നതിനും പരം ഭാഗ്യം വേറൊന്നുമില്ല. ഗണപതി ഭഗവാന് മുക്കുറ്റി.
സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് വളരെ വലിയ നേട്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവാൻ കാരണമാവും. അടുത്തത് തുളസിയാണ്. കഷ്ടകാല സമയത്ത് തുളസി ഒരിക്കലും നമ്മുടെ വീട്ടിൽ വളരില്ല. നമ്മുടെ വീടിന് ഐശ്വര്യവും സമൃദ്ധിയും വന്നുചേരുന്നതിന്റെ ലക്ഷണമാണ് തുളസി വീട്ടിൽ വളരുന്നത്. അടുത്ത ചെടിയാണ് തുമ്പ. തുമ്പ വീട്ടിൽ വെച്ചുപിടിപ്പിക്കാൻ പാടില്ല.
അത് തനിയെ ഉണ്ടാവുന്നതാണ് ദൈവാനുഗ്രഹത്തിന്റെ ലക്ഷണം. അടുത്ത ചെടി നെല്ലിമരമാണ്. മഹാവിഷ്ണുവിൻറെ കണ്ണുനീരിൽ നിന്ന് ഉൽഭവിച്ചതാണ് ഈ ചെടി എന്നാണ് വിശ്വാസം. ഈശ്വര സാന്നിധ്യമുള്ള മണ്ണിൽ മാത്രമേ ഈ മരം വളരുകയൊള്ളു. എല്ലാവരും തീർച്ചയായും വീട്ടിൽ വെച്ച് പിടിപ്പിക്കേണ്ട ഒരു ചെടിയാണ് കറ്റാർവാഴ. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.
https://youtu.be/tdynySw_Kh0