ഭഗവാൻറെ മുൻപിൽ നിങ്ങളുടെ കണ്ണുകൾ നിറയുന്നുണ്ടോ എന്നാൽ അറിഞ്ഞോളൂ അതിൻറെ യഥാർത്ഥ കാരണം…

ക്ഷേത്രദർശനം നടത്തുമ്പോൾ നമ്മുടെ കണ്ണുകൾ നിറയാറുണ്ട്, മനസ്സ് വിങ്ങിപ്പൊട്ടാറുണ്ട്. ആലോചിച്ചു കഴിഞ്ഞാൽ അതിനുമാത്രമുള്ള വിഷമങ്ങളോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഉണ്ടാവുകയില്ല. നമ്മൾ അറിയാതെ തന്നെ കണ്ണ് നിറയുന്നത് എന്തിൻറെ സൂചനയാണെന്ന് നമുക്ക് നോക്കാം. നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ദേവനയോ ദേവിയെയും കാണാൻ ആണ്.

ജീവിതത്തിൽ ആരുടെയെങ്കിലും മുമ്പിൽ നമ്മൾ അടിയറവ് പറയുന്നുണ്ടെങ്കിൽ അത് ഭഗവാൻറെ മുന്നിൽ മാത്രമായിരിക്കും. നമ്മുടെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും അറിയാവുന്ന ഒരാൾ ആ ഭഗവാൻ ആയിരിക്കും. നമ്മൾ പറയുന്ന ഓരോ കാര്യങ്ങളും പ്രാർത്ഥനയും ജപവും എല്ലാം ആ വിഗ്രഹങ്ങളിൽ തട്ടി തിരിച്ചുവരുകയാണ്. പോസിറ്റീവ് ഊർജ്ജം നിറഞ്ഞുനിൽക്കുന്ന സ്ഥലങ്ങളാണ് ക്ഷേത്രങ്ങൾ. നമ്മൾ വളരെ നിസ്സഹം ആകുന്ന സമയത്ത് സങ്കടം കൊണ്ട് മനസ്സ് വിതുമ്പുന്ന സമയത്ത് നമ്മൾ ഓടി ക്ഷേത്രത്തിലേക്ക് പോകും.

എന്നിട്ട് നമ്മുടെ വിഷമങ്ങൾ പറഞ്ഞ് കരയും. അത് വളരെ സ്വാഭാവികമായി നടക്കുന്ന ഒന്നാണ്. ആരുടെ മുന്നിലും തോൽക്കില്ല തലകുനിക്കില്ല എന്ന് പറയുന്നവർ പോലും ഭഗവാന്റെ മുന്നിൽ കരഞ്ഞു പോകും. എന്നാൽ ചില സന്ദർഭങ്ങളിൽ ക്ഷേത്രങ്ങളിലേക്ക് പോയി ഭഗവാനെ കാണുന്ന ആ സമയം നമ്മുടെ കണ്ണുകൾ നിറയും. നമ്മൾ എന്തൊക്കെയോ പ്രാർത്ഥിക്കണമെന്ന് വിചാരിച്ചാവും.

അവിടെ ചെല്ലുക എന്നാൽ ആ സമയത്ത് നമ്മൾക്ക് ഒന്നും തന്നെ പറയുവാൻ കഴിയുകയില്ല. ജ്യോതിഷത്തിൽ പറയുന്നത് അത്തരത്തിലുള്ള ആളുകൾ അനുഗ്രഹീതരാണ്. ഭഗവാൻ നിങ്ങളെ കാണുന്നുണ്ട് നിങ്ങൾ പറയാതെ തന്നെ എല്ലാം അറിയുന്നുണ്ട്. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും വിഷമിക്കേണ്ട ആവശ്യമില്ല. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top