ആർത്തവ ദിനങ്ങളിലെ ഈ വേദന നിസാരമല്ല, സ്ത്രീകൾ ഉറപ്പായും ഇത് അറിഞ്ഞിരിക്കുക…| During menstrual days is not easy

During menstrual days is not easy : സ്ത്രീകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് എൻഡോമെട്രിയോസിസ്. രോഗങ്ങളുടെ എണ്ണം തരം എന്നിവ ദിവസം തോറും കൂടിക്കൊണ്ടിരിക്കുന്നു. മാറിവരുന്ന ജീവിതശൈലിയും ആഹാര ശീലവും ആണ് ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നത്. സ്ത്രീകളിൽ കാണുന്ന ഈ രോഗാവസ്ഥ പലരും നേരിടുന്ന വലിയ വെല്ലുവിളി തന്നെ. ഗർഭാശയത്തിലെ ഏറ്റവും ഉള്ളിലെ പാളിയാണ് എൻഡോമെട്രിയം. ഗർഭപാത്രത്തിന്റെ ആന്തരിക പാളിയിലോ എൻഡോമെട്രിയലോ ഉള്ള കോശങ്ങൾക്ക്.

സമാനമായ കോശങ്ങൾ ഗർഭപാത്രത്തിന് പുറത്ത് വളരുന്ന വേദനാജനകമായ ഒരു രോഗാവസ്ഥയാണ് ഇത്. ഒരു സ്ത്രീയുടെയും കുഞ്ഞു ഉണ്ടാവാൻ ശ്രമിക്കുന്ന ദമ്പതികളുടെയും ശാരീരിക മാനസിക ലൈംഗിക കാര്യങ്ങളിൽ സ്വാധീനം ചെലുത്തുന്നു. കഠിനമായ അവസ്ഥകളിൽ മൂത്രസഞ്ചി, ആമാശയം, മൂത്രനാളിൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പുറത്തേക്ക് പോകാൻ കഴിയാത്തതുകൊണ്ട് ഈ ടിഷ്യുകൾ ശരീരത്തിനുള്ളിൽ അടിഞ്ഞുകൂടും രക്തം ഒരു അടഞ്ഞ സ്ഥലത്ത് ശേഖരിക്കപ്പെടുകയും.

അത് അണ്ഡാശയത്തിൽ നീർവീക്കം അഥവാ മുഴ ഉണ്ടാകുന്നതിന് കാരണമാകുന്നു. അടിവയറ്റിലെ വേദന അല്ലെങ്കിൽ ഇടുപ്പിലെ വേദനയാണ് ഇതിൻറെ പ്രധാന ലക്ഷണം. ആർത്തവ സമയത്ത് മലവിസർജനവും മൂത്രവിസർജനവും നടത്തുമ്പോൾ അതികഠിനമായ വേദന അനുഭവപ്പെടാം. ചില സന്ദർഭങ്ങളിൽ ലൈംഗികബന്ധത്തിനിടയിലോ ശേഷമോ സ്ത്രീകൾക്ക് അതികഠിനമായ വേദന ഉണ്ടാവുന്നു. ഇതിൻറെ രോഗലക്ഷണങ്ങൾ പലപ്പോഴും രോഗത്തിൻറെ തീവ്രതയുടെ അത്രയും പുറത്ത് കാണില്ല.

ചിലരിൽ നേരിയ ലോക ലക്ഷണങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ ആർത്തവ ദിനങ്ങളിൽ ആരോഗ്യം ശ്രദ്ധിക്കുക, ആർത്തവ ശുചിത്വം പാലിക്കുക, എരിവും പുളിപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക, മലബന്ധത്തിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം, ലഘു വ്യായാമങ്ങൾ ചെയ്യുക. ഈ രോഗാവസ്ഥയെ കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.

×