എളുപ്പത്തിൽ ചൊറിച്ചിൽ അകറ്റാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…| Ease itching skin

Ease itching skin : ഏതു പ്രായക്കാരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഫംഗസ് അണുബാധ. ഇതിനുള്ള പ്രധാന കാരണം ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ്. ഈ മാറ്റങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ ഫംഗസുകൾ നിയന്ത്രണങ്ങൾ ഇല്ലാതെ ശരീരത്തിൽ വളരുന്നു. തലയോട്ടി മുതൽ കാലുകളുടെ നഖം വരെ എവിടെ വേണമെങ്കിലും ഫംഗസ് അണുബാധ ഉണ്ടാവാം. പ്രമേഹം, തൈറോയ്ഡ് എന്നീ രോഗങ്ങൾ ബാധിച്ചവരിൽ ഈ അസുഖം വേഗത്തിൽ പിടിപെടുന്നു.

അമിതവണ്ണം ഉള്ളവരിൽ ശരീരത്തിൽ കൊഴുപ്പ് കൂടുതലായിരിക്കും അവരിലും ഫംഗസ് അണുബാധ വേഗത്തിൽ ബാധിക്കാം. ആൻറിബയോട്ടിക്കുകൾ, സ്റ്റിറോയ്ഡുകൾ എന്നിവ കൂടുതൽ നാളുകളായി എടുക്കുന്നവരിലും വേഗത്തിൽ അണുബാധ ഉണ്ടാവാം. ചില മരുന്നുകളുടെ പാർശ്വഫലമായും ഇതുണ്ടാവാം. ഇറുകിയതും ഈർപ്പമുള്ളതുമായ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നവരിൽ സ്വകാര്യഭാഗങ്ങളിലേക്കുള്ള വായു സഞ്ചാരം കുറയുകയും ഇതുമൂലം അണുബാധ ഉണ്ടാവുകയും ചെയ്യുന്നു.

വളരെയധികം കെമിക്കലുകൾ അടങ്ങിയ ക്രീമുകളോ ലോഷനുകളോ അധികമായി ഉപയോഗിക്കുന്നവരിലും ഈ അവസ്ഥ കണ്ടുവരുന്നു. ചൊറിച്ചിൽ,ചുവന്ന തുടുത്ത പാടുകൾ ഇവയാണ് പ്രധാന ലക്ഷണം. വീര്യം കൂടിയ സോപ്പുകൾ ഉപയോഗിക്കാതിരിക്കുക, കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം, സ്ത്രീകൾ ആർത്തവ സമയത്തെ പാടുകൾ കൃത്യമായി മാറ്റുവാൻ ശ്രദ്ധിക്കുക.

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, ഫംഗസ് അണുബാധയുള്ള ഭാഗം ചൊറിയാതിരിക്കുക ഇവ മറ്റു ഭാഗങ്ങളിലേക്ക് കൂടി പകരുവാൻ കാരണമാകും, അമിതവണ്ണം കുറയ്ക്കുക അതുമൂലം ഒട്ടുമിക്ക രോഗങ്ങളെയും ഇല്ലാതാക്കാൻ സാധിക്കും, ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഭക്ഷണങ്ങൾ കഴിക്കുക. ജീവിത രീതിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ഫംഗസ് അണുബാധ വരാതിരിക്കാൻ സഹായിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. Video credit : Convo Health

Leave a Comment

×