അപസ്മാരം ഉണ്ടാവാനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…| Epilepsy causes and treatment

Epilepsy causes and treatment : ഒരു മസ്തിഷ്ക രോഗമാണ് അപസ്മാരം അഥവാ ചുഴലി. ഏറ്റവും പഴക്കമേറിയ അസുഖങ്ങളിൽ ഒന്നു കൂടിയാണിത്. ഏകദേശം 50 ലക്ഷം വ്യക്തികൾക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ആയിരത്തിൽ അഞ്ചുപേർക്കാണ് ഈ രോഗം ഉണ്ടാവുന്നതിനുള്ള സാധ്യത. സ്ത്രീ പുരുഷ ഭേദമില്ലാതെ ഏതു പ്രായക്കാർക്കും അപസ്മാരം ബാധിക്കാം. മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനമാണ് അപസ്മാര രോഗത്തിൻറെ കാരണം. മസ്തിഷ്കത്തിന്റെ ഏതു ഭാഗത്ത് നിന്നാണ് ഇത് ആരംഭിക്കുന്നത് എന്നത് അനുസരിച്ചാണ് രോഗലക്ഷണങ്ങൾ പ്രകടമാക്കുക.

തലച്ചോറിനുള്ളിൽ പ്രത്യക്ഷപ്പെടുന്ന അസാധാരണമായ ചില ഇലക്ട്രിക്കൽ തരംഗങ്ങൾ ആണ് ഇതിന് കാരണമാകുന്നത്. ഈ വൈദ്യുത തരംഗങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്ന തലച്ചോറിന്റെ മേഖല നിയന്ത്രിക്കുന്ന ഏത് പ്രവർത്തനത്തെയും ഈ രോഗം സ്വാധീനിക്കുന്നു. ചില ആളുകൾക്ക് അപസ്മാരം ഉണ്ടാകാൻ പോകുന്നതിന് മണിക്കൂറുകളോ ദിവസങ്ങളോ മുൻപ് തലവേദന, വയറുവേദന, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടാറുണ്ട്.

മിക്കവാറും അപസ്മാരബാധിതർക്ക് ബോധം നഷ്ടമാവുകയും ഏതാനും നിമിഷങ്ങൾക്കകം ബോധം തെളിയുകയും ചെയ്യാറുണ്ട്. അതിനുശേഷം ശരീര വേദനയും തലവേദനയും കടുത്ത ക്ഷീണവും അനുഭവപ്പെടും. അപസ്മാരം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. തലച്ചോറിന് ഉണ്ടാകുന്ന ഏത് തരത്തിലുള്ള ക്ഷതവും ഈ രോഗത്തിന് കാരണമാവാം. എന്നാൽ പലപ്പോഴും ഇതിന് ശരിയായ കാരണമെന്താണെന്ന് അറിയാറില്ല.

ജനിതകമായ കാരണങ്ങൾ കൊണ്ടോ തലച്ചോറിനെ ബാധിക്കുന്ന ചില അസുഖങ്ങൾ കൊണ്ടോ അപസ്മാരം ഉണ്ടാകുന്നു. മസ്തിഷ്കജ്വരം പോലുള്ള അസുഖങ്ങളും ഇതിന് കാരണമാകുന്നു. ഇത്തരം രോഗങ്ങളുടെ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിലൂടെ രോഗസാധ്യത കുറയ്ക്കാം. അമിതമായ മദ്യപാനവും ലഹരി മരുന്നുകളുടെ ഉപയോഗവും ഈ രോഗത്തിൻറെ മറ്റൊരു കാരണമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Scroll to Top