അപസ്മാരം ഒരു നിസ്സാര രോഗമല്ല, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്…| Epilepsy symptoms malayalam

Epilepsy symptoms malayalam : മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ രേഖ പെടുത്തിയിട്ടുള്ള ഏറ്റവും പഴക്കമേറിയ അസുഖങ്ങളിൽ ഒന്നാണ് അപസ്മാരം അഥവാ ചുഴലി. ഏകദേശം 50 ദശലക്ഷം വ്യക്തികൾക്ക് ഈ രോഗബാധ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ആയിരത്തിൽ അഞ്ചുപേർക്ക് അപസ്മാരം ഉള്ളതായി കണക്കാക്കപ്പെടുന്നു. സ്ത്രീ പുരുഷ ഭേദമന്യേ ഏതു പ്രായക്കാർക്കും ഇത് ഉണ്ടാവാം. 20 വയസ്സിന് മുൻപാണ് ഈ രോഗത്തിൻറെ തുടക്കം എന്നതാണ് കണ്ടെത്തൽ. അപസ്മാരം ഒരു മസ്തിഷ്ക രോഗമാണ്, മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനം ആണ്.

ഈ രോഗത്തിൻറെ കാരണം. മസ്തിഷ്കത്തിന്റെ ഏതു ഭാഗത്തു നിന്നാണോ ഈ രോഗം ആരംഭിക്കുന്നത് അതിനെ അടിസ്ഥാനമാക്കിയാണ് രോഗലക്ഷണങ്ങൾ പ്രകടമാവുക. തലച്ചോറിനുള്ളിൽ പ്രത്യക്ഷപ്പെടുന്ന അസാധാരണമായ ചില ഇലക്ട്രിക്കൽ തരംഗങ്ങൾ ആണ് ഈ രോഗത്തിന് കാരണമാകുന്നത്. ഈ വൈദ്യുത തരംഗങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്ന തലച്ചോറിന്റെ മേഖല നിയന്ത്രിക്കുന്ന ഏതു പ്രവർത്തനത്തെയും അപസ്മാരം സ്വാധീനിക്കുന്നു.

രോഗത്തിൻറെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. അപസ്മാരം ഉണ്ടാകാൻ പോകുന്നതിന് മണിക്കൂറുകളോ ദിവസങ്ങളോ മുൻപ് തലവേദന, വയറുവേദന, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടാം. മിക്ക രോഗികളും വീണു പോവുകയും ബോധം നഷ്ടപ്പെടുകയും നിമിഷങ്ങൾക്കകം ബോധം തെളിയുകയും ചെയ്യാറുണ്ട്. അതിനുശേഷം കടുത്ത ശരീര വേദനയും തലവേദനയും ക്ഷീണവും അനുഭവപ്പെടുന്നു.

രോഗം ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാണ്. തലച്ചോറിന് ഉണ്ടാകുന്ന ഏത് തരത്തിലുള്ള ക്ഷതവും ഇതിന് കാരണമാകുന്നു. ഗർഭകാലത്തും പ്രസവസമയത്തും ശരിയായ പരിചരണങ്ങൾ നൽകുന്നതിലൂടെ ശിശുവിന് ഉണ്ടാകുന്ന മസ്തിഷ്കശതങ്ങൾ ഒഴിവാക്കുവാൻ സാധിക്കും. അമിതമായ മദ്യപാനവും ലഹരി മരുന്നുകളുടെ ഉപയോഗവും ഈ രോഗത്തിൻറെ മറ്റു കാരണങ്ങളാണ്. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ കാണുക.

Scroll to Top