Face hair removal for women at home : സ്ത്രീകളിൽ കാണപ്പെടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന അമിതമായ രോമവളർച്ച. പല കാരണങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. ജനിതകശാസ്ത്ര മുതൽ ഹോർമോൺ അസാധുലിതാവസ്ഥ വരെ ഇതിന് കാരണമായി മാറുന്നു. വളരെ നേർത്ത രോമങ്ങൾ എല്ലാവരുടെയും മുഖത്ത് കാണുന്നതാണ് എന്നാൽ ചില ആളുകളിൽ അമിതമായ രീതിയിൽ രോമവളർച്ച ഉണ്ടാകുന്നു. മാറുന്ന ജീവിതശൈലി, മാനസിക സമ്മർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ.
ചില രോഗങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാകുന്നു. മുഖത്തെ രോമങ്ങൾ വളരെ വലിയ സൗന്ദര്യ പ്രശ്നം സൃഷ്ടിക്കുന്നവയാണ്. ഇത് കളയുന്ന പലരും ഷേവിങ് എന്ന രീതി ഉപയോഗിക്കുന്നു എന്നാൽ ഇത് പിന്നീട് അമിതമായ രോമവളർച്ചയ്ക്ക് കാരണമായി തീരും. വീട്ടിൽ തന്നെ വളരെ ഫലപ്രദമായി ചെയ്യാവുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം. വീട്ടിൽ സുലഭമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നത്. മൂന്ന് വ്യത്യസ്ത രീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ആദ്യം ആദ്യമായി അല്പം പഞ്ചസാരയും കുറച്ച് ചെറുനാരങ്ങ നീരും ഒരു പാത്രത്തിൽ എടുത്ത് ചെറു തീയിൽ ചൂടാക്കി എടുക്കുക. ചൂടാറിയതിനു ശേഷം മുഖത്തെ രോമങ്ങൾ ഉള്ള ഭാഗത്ത് വൃത്താകൃതിയിൽ തിരിച്ചുകൊടുക്കുക കുറച്ചു സമയത്തിനുശേഷം തുടച്ചു മാറ്റുക. മുഖത്തുള്ള ചെറിയ രോമങ്ങൾ കളയുന്നതിന് ഇത് സഹായകമാകും. രണ്ടാമത്തെ രീതി, പഞ്ചസാര, ചെറുനാരങ്ങ.
തേൻ ഈ മൂന്ന് ചേരുവകളും ചെറുതീയിൽ ചൂടാക്കി എടുത്ത് ചൂടാറിയതിനു ശേഷം രോമങ്ങൾ ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കാവുന്നതാണ്. ഇതും മുഖത്തെ മുടി കളയാൻ വളരെ ഗുണപ്രദമാകും. മൂന്നാമത്തെ രീതി, ചോളപ്പൊടി, പഞ്ചസാര, ചെറുനാരങ്ങ ഇവ മൂന്നും നന്നായി യോജിപ്പിച്ച് രോമങ്ങൾ ഉള്ള ഭാഗത്ത് തേക്കുക. ഇത് ചെയ്യേണ്ട വിധം വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.