ഈ ലക്ഷണങ്ങൾ അൾസറിന്റെ സൂചന ആവാം….| Fastest way to cure a stomach ulcer

Fastest way to cure a stomach ulcer : ജീവിതശൈലിയിലെ പല മാറ്റങ്ങളും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്റ്റൊമക് അൾസർ. അന്നനാളം ചെറുകുടൽ തുടങ്ങിയവയിൽ ഉണ്ടാകുന്ന വ്രണങ്ങൾ അൾസറിനെ സൂചിപ്പിക്കുന്നു. ചില ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധയാണിത്. അതികഠിനമായ വയറുവേദന ആണ് പ്രധാന ലക്ഷണം. പലപ്പോഴും നമ്മൾ ഉപയോഗിക്കുന്ന അന്റാസിഡുകൾ താൽക്കാലിക ആശ്വാസം മാത്രമേ.

നൽകാറുള്ളൂ. അതുകൊണ്ടുതന്നെ അൾസർ കൂടുതൽ കാലം ചികിത്സിക്കാതെ കൊണ്ടുപോകാൻ പാടുള്ളതല്ല. വിശപ്പില്ലായ്മ, ദഹനക്കേട്, നെഞ്ചിരിച്ചൽ, വയറ്റിലെ എരിച്ചിൽ, വയറുവേദന എല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. അൾസർ പൂർണ്ണമായും മാറണമെന്നുണ്ടെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മദ്യപാന ശീലം പൂർണമായും ഒഴിവാക്കുക, എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കുക, മാനസിക സമ്മർദ്ദം.

അകറ്റുക, പുകവലി ഉപേക്ഷിക്കുക. അൾസർ മൂലം ഉണ്ടാകുന്ന വേദന ഏതാനും മിനിറ്റുകൾ അല്ലെങ്കിൽ മണിക്കൂറുകൾ നീണ്ടുനിൽക്കും. വേദന കൂടാതെ ഈ രോഗവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രശ്നമാണ് ഓക്കാനവും ശർദ്ദിയും. ചിലർക്ക് ഭക്ഷണം കഴിച്ചതിനു ശേഷം വേദനയും ശർദ്ദിയും ഉണ്ടാവും. അതിനാൽ തന്നെ വയറ്റിൽ അൾസർ ഉള്ള രോഗികളിൽ വളരെ വേഗത്തിൽ ശരീരഭാരം കുറയുന്നത് കാണാം.

തെറ്റായ ഭക്ഷണ രീതിയാണ് ഇതിൻറെ പ്രധാന വില്ലൻ. മസാല അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്നത്തെ കുട്ടികളും ചെറുപ്പക്കാരും. അതുകൊണ്ടുതന്നെ ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഇവരിൽ തന്നെ. പ്രകടമായ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും വൈദ്യ പരിശോധന നടത്തേണ്ടതുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

×